login
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മാണി സി. കാപ്പന്‍

പാലാക്കാരോട് താന്‍ എന്നും കടപ്പെട്ടിരിക്കും. രണ്ടു പതിറ്റാണ്ടിലേറെയായി മണ്ഡലത്തിലെ പ്രവര്‍ത്തകരോട് ഹൃദയ ബന്ധമുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ ഇവിടത്തെ ജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജനത്തിനു മുകളിലല്ല, ജനസേവകനാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും, പാലാ തനിക്ക് ചങ്കാണെന്നും കാപ്പന്‍ അവകാശപ്പെട്ടു.

കോട്ടയം: ചെങ്കൊടിയുടെ തണലില്‍ നിന്ന് മാറി സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന്‍. തന്നെ മാത്രമല്ല, പാലായിലെ ജനവിധിയോടുള്ള വഞ്ചന കൂടിയാണ് സിപിഎമ്മും ഇടത് നേതൃത്വവും കൈക്കൊണ്ടത്. തോറ്റ കക്ഷിക്കു ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്ത് നല്‍കുന്ന അനീതിയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

പാലാക്കാരോട് താന്‍ എന്നും കടപ്പെട്ടിരിക്കും. രണ്ടു പതിറ്റാണ്ടിലേറെയായി മണ്ഡലത്തിലെ പ്രവര്‍ത്തകരോട് ഹൃദയ ബന്ധമുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ ഇവിടത്തെ ജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജനത്തിനു മുകളിലല്ല, ജനസേവകനാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും, പാലാ തനിക്ക് ചങ്കാണെന്നും കാപ്പന്‍ അവകാശപ്പെട്ടു.

സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെയും കാപ്പന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വ്യക്തിപ്രഭാവം കൊണ്ടാണ് ജയിച്ചതെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലം ലക്ഷ്യമിടുന്ന വി.എന്‍. വാസവന്‍ മുന്‍കൈയെടുത്താണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് ഇടതു മുന്നണിയില്‍ പ്രവേശനം തരപ്പെടുത്തിയത്. അതുകൊണ്ടു തന്നെ മാണി സി. കാപ്പന്റെ രാഷ്ട്രീയ എതിരാളി ഇപ്പോള്‍ വാസവന്‍ തന്നെയാണ്.

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.