×
login
ചിരിച്ചും ചിരിപ്പിച്ചും 'വിജ്ഞാനവേനല്‍' ആഘോഷമാക്കി കുട്ടിക്കൂട്ടത്തിനൊപ്പം മണിയന്‍പിള്ള രാജു

കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ രണ്ടാംദിനത്തിലാണ് കുട്ടികളോട് സംവദിക്കാന്‍ നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവെത്തിയത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലില്‍ നടന്‍ മണിയന്‍പിള്ള രാജു മധുരം വിതരണം ചെയ്യുന്നു.

തിരുവനന്തപുരം: സിനിമയിലെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളും പങ്കുവച്ച് കുട്ടിക്കൂട്ടത്തോടൊപ്പം വേനലവധി ആഘോഷമാക്കി നടന്‍ മണിയന്‍പിള്ള രാജു.

കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍  സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ രണ്ടാംദിനത്തിലാണ് കുട്ടികളോട് സംവദിക്കാന്‍ നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവെത്തിയത്.


സിനിമയിലെ നര്‍മ മുഹൂര്‍ത്തങ്ങളുടെ പിന്നാമ്പുറക്കഥകള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നാടന്‍ പാട്ടുകളും കളികളുമായി അദ്ദേഹം കുട്ടിക്കൂട്ടത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചു.'മുന്നോട്ട് തന്നെ നടക്കാനും മുന്നോട്ടേ നടക്കാവൂ' എന്നും കുട്ടികളെ ഉപദേശിച്ചു. 

മിഠായി വിതരണവും നടത്തി, കുട്ടികള്‍ക്കൊപ്പം ഊഞ്ഞാലും ആടിയിട്ടാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്നു പ്രമുഖ ഗവേഷകനും വിവര സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം കോമഡി സ്റ്റാര്‍ ഫെയിം ശിവമുരളി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.