×
login
'വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല'; മാറാട് ഹിന്ദു കൂട്ടക്കൊലക്കേസില്‍ വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല'; മാറാട് ഹിന്ദുകൂട്ടക്കൊലക്കേസില്‍ വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: മാറാട് ഹിന്ദുകൂട്ടക്കൊലക്കേസില്‍ വിധി പറഞ്ഞ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എസ് അംബികക്ക് ഭീഷണിക്കത്ത്. ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നും കത്തില്‍ പറയുന്നു. തപാല്‍ വഴിയെത്തിയ കത്തിലാണ് ഭീഷണി.

കത്ത് ലഭിച്ചതിന് പിന്നാലെ ജഡ്ജിനുള്ള സുരക്ഷ പോലീസ് ശക്തമാക്കി. സിറ്റി പൊലീസ് മേധാവിക്ക് ജഡ്ജി പരാതിനല്‍കി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ പ്രത്യേക മാറാട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ ഇരുവര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്.  

സ്‌ഫോടക വസ്തു കൈവശം വെക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കോയമോനില്‍ നിന്നും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം.  

2003 മേയ് 2 ന് ആയിരുന്നു എട്ട് പേര്‍ മരിച്ച മാറാട് കലാപം. 2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു.  

തുടര്‍ന്ന് 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. നാടന്‍ ബോംബുണ്ടാക്കിയെന്നതാണ് കോയമോനെതിരായ കുറ്റം. നിസാമുദ്ദീന്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

 

 

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.