×
login
മൂന്നാര്‍‍ ഹൈഡല്‍ പാര്‍ക്കില്‍ ടൂറിസത്തിന്റെ മറവില്‍ വന്‍കിട നിര്‍മാണം; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം തുടരുന്നു

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ആഴ്ച മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും ഇപ്പോഴും നിര്‍മാണം തുടരുകയാണ്. മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക്. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്.

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കണ്ടെയ്‌നര്‍ ഇറക്കിയിരിക്കുന്നതും കാണാം

മൂന്നാര്‍: നിര്‍മാണ നിരോധനമുള്ള മൂന്നാറില്‍, ഡാം സുരക്ഷപോലും അവഗണിച്ച് ടൂറിസത്തിന്റെ മറവില്‍ വന്‍കിട കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. കെഎസ്ഇബിയില്‍ നിന്ന് സഹകരണ ബാങ്കിന് സ്ഥലം പാട്ടത്തിന് കൈമാറിയതിന് പിന്നാലെയാണ് ഈ നടപടി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ആഴ്ച മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും ഇപ്പോഴും നിര്‍മാണം തുടരുകയാണ്. മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക്. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് തുച്ഛമായ തുകയ്ക്ക് മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന് സ്ഥലം പാട്ടത്തിന് നല്കിയത്. പിന്നാലെ ഇവിടം ഇടിച്ച് നിരത്തി കണ്ടെയ്‌നറുകള്‍ സ്ഥലത്തെത്തിക്കുകയായിരുന്നു.  

പലയിടത്തായി വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. പരിശോധനയില്‍ നിര്‍മാണത്തിന് വേണ്ട യാതൊരു അനുമതികളുമില്ലെന്നു കണ്ടതോടെയാണ് റവന്യൂ അധികൃതര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനുമതിക്ക് കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ന്യായം. ഇത്തരമൊരു ഫയല്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. ഇതിനിടെ ഉന്നതതലത്തില്‍ ഇടപെട്ട് ഇവിടെ നിര്‍മാണ അനുമതി സ്വന്തമാക്കാനും നീക്കമുണ്ട്.  

വീടു നിര്‍മാണത്തിനുപോലും കര്‍ശന നിയന്ത്രണമുള്ള മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കാനായി വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട കെട്ടിട നിര്‍മാണത്തിന് അനുമതി നല്കാനുള്ള നീക്കമാണ് നടക്കുന്നത്.

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.