×
login
മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ അന്തരിച്ചു; വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ദമയന്തിയമ്മ

പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദനാണ് ഭര്‍ത്താവ്. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ദമയന്തിയമ്മയ്ക്ക് 97 വയസ്സായിരുന്നു. അമൃതപുരിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദനാണ് ഭര്‍ത്താവ്. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരാണ് മക്കള്‍. ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവര്‍ മരുമക്കളാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.