അഭിലാഷ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തേണ്ട തെളിവുകളാണ് വെളിയില്‍ വന്നിരിക്കുന്നത്. വന്ദന മോഹനന് ദാസിനെ കുസാറ്റില്‍ പി ആര് ഒ ആയി നിയമിച്ച നടപടികളില്‍ ഒരു സുതാര്യതയില്ലെന്നുള്ള രേഖകള്‍ പുറത്തുവന്നുകഴിഞ്ഞു.
കൊച്ചി: മാതൃഭൂമി ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്റെ ഭാര്യയെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിയമിക്കാനായി നടത്തിയത് അടിമുടി വഴിവിട്ട നീക്കങ്ങള്‍. മത്സരപരീക്ഷ ചട്ടങ്ങള്‍ വരെ കാറ്റില്‍ പറത്തിയാണ് അഭിലാഷിന്റെ ഭാര്യ വന്ദന മോഹനന് ദാസിനെ കുസാറ്റില്‍ തിരുകി കയറ്റിയത്.
സിപിഎമ്മിനെ ന്യായീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് അഭിലാഷ്. പാര്‍ട്ടിയെ ന്യായീകരിച്ച് വെളിപ്പിച്ചതിനുള്ള സമ്മാനമാണ് ഭാര്യയ്ക്ക് കുസാറ്റില്‍ നല്കിയ പിന്‍വാതില്‍ നിയമനമെന്ന് ആരോപണമുയര്‍ന്നിരുന്നു. ജന്മഭൂമിയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് വാര്‍ത്ത വ്യാജം ആണെന്നും സത്യമാണെന്ന് തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി ജന്മഭൂമി പറയുന്ന ജോലി ചെയ്യാമെന്നും അഭിലാഷ് വെല്ലുവിളിച്ചിരുന്നു.
എന്നാല്‍, അഭിലാഷ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തേണ്ട തെളിവുകളാണ് വെളിയില്‍ വന്നിരിക്കുന്നത്. വന്ദന മോഹനന് ദാസിനെ കുസാറ്റില്‍ പി ആര് ഒ ആയി നിയമിച്ച നടപടികളില്‍ ഒരു സുതാര്യതയില്ലെന്നുള്ള രേഖകള്‍ പുറത്തുവന്നുകഴിഞ്ഞു.
2020മെയ് മാസത്തിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പി ആര് ആന്‍ഡ് പി ഡയറക്ടര്‍ എന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇതില്‍ അഭിമുഖം നടത്തി സര്‍വകലാശാല റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം എന്ന തരത്തിലായിരുന്നു ഈ നടപടിക്രമങ്ങള്‍. അങ്ങനെ 2020ല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുസാറ്റ് പരീക്ഷയിലും അഭിമുഖത്തിലും ഒന്നാമത് വന്ന മാധ്യമ പ്രവര്‍ത്തകനായ കെ രാജഗോപാലിനെ പിആര്‍ഒയായി നിയമിച്ചു. ഇതോടെ ആ തസ്തികയ്ക്കായി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് അസാധുവായിരുന്നു.
പിഎസ്സി വഴി ആരെങ്കിലും നിയമിക്കപ്പെട്ടാല്‍ ജോലി നഷ്ടമാകുമെന്നും മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി കരാര്‍ പുതുക്കാമെന്ന വ്യവസ്ഥയും ഒപ്പിട്ടാണ് രാജഗോപാലിനെ ജോലിക്ക് നിയമിക്കുന്നത്.
ഒരു കൊല്ലം പൂര്‍ത്തിയായപ്പോള്‍ രാജഗോപാലിനെ ഒരു മുന്നറിയിപ്പും കൂടാതെ പിരിച്ച് വിടുകയായിരുന്നു. പി.എസ്.സി വഴിയുള്ള നിയമനം വന്നതിനാലാണ് തന്നെ പിരിച്ചുവിടുന്നതെന്നാണ് അദേഹം കരുതിയത്. തുടര്‍ന്ന് അദേഹം സ്വയം പിരിഞ്ഞ് പോകുകയും ചെയ്തിരുന്നു. എന്നാല്‍, പഴയ റാങ്കു ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ അഭിലാഷിന്റെ ഭാര്യയെ ഈ പോസ്റ്റില്‍ നിയമിച്ചതോടെയാണ് രാജഗോപാലിന് ചതി മനസിലായത്.
ആദ്യ റാങ്കുകാരനായ തന്നെ നിയമിച്ചതിലൂടെ പഴയ റാങ്ക് ലിസ്റ്റ് പോലും അപ്രസക്തമായി. പുതിയ നിയമനത്തിന് വീണ്ടും നടപടിക്രമങ്ങള്‍ തുടങ്ങണം. പുതിയ ആപ്ലിക്കേഷന്‍ വിളിച്ച് അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കി നിയമനം നടത്തണം. എന്നാല്‍, ഈ ചട്ടങ്ങള്‍ ഒന്നു നടത്താതെയാണ് അഭിലാഷിന്റെ ഭാര്യയെ പിന്‍വാതിലിലൂടെ തിരുകി കയറ്റിയത്.
പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പരാതിയിൽ
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു