കുസാറ്റില്‍ നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയത്. ഈ അനധികൃത നിയമനം അവിടെ ജോലിക്കായി അപേക്ഷിച്ചവര്‍ തന്നെയാണ് ജന്മഭൂമിയെ അറിയിച്ചത്. ഇതു ജന്മഭൂമി ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയതോടെ പിണറായിയുടെ സ്തുതി പാഠകരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷീണമായിരുന്നു. അവര്‍ വിവിധ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
കൊച്ചി: പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതിന് പ്രത്യുപകാരമായി ഭാര്യയ്ക്ക് ലഭിച്ച നിയമനത്തിനെതിരെയുള്ള വാര്‍ത്തയില്‍ അസ്വസ്ഥനായി മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്. ഭാര്യയ്ക്ക് നിയമനം ലഭിച്ച വാര്‍ത്ത സംഘ്പരിവാര്‍ ഐ ടി സെല്ലും മഞ്ഞപത്രങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് അഭിലാഷ് ന്യായീകരിക്കുന്നു. ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണെന്നും എന്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്നമെങ്കില്‍ നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതമെന്നും അദേഹ േഫേസ്ബുക്കില്‍ കുറിച്ചു.
കുസാറ്റില്‍ നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയത്. അഭിലാഷ് സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് ഭാര്യയുടെ നിയമനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയുള്ളവരെ മനപൂര്‍വം അവഗണിച്ച് ഇവരെ തിരുകി കയറ്റിയതില്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അഭിലാഷ് മോഹനന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൊച്ചി സര്‍വകലാശാലയില്‍ ബന്ധുനിയമനം നടന്നോ?
മാധ്യമ പ്രവര്ത്തകന് അഭിലാഷ് മോഹനന്റെ ഭാര്യയെ കുസാറ്റില്‍ പി ആര് ഓ ആയി പിന് വാതില്‍ നിയമനം നടത്തി തിരുകിക്കയറ്റി എന്നൊരു വാര്‍ത്ത സംഘ്പരിവാര്‍ ഐ ടി സെല്ലും അവരുടെ മഞ്ഞ പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്..ഈ കാര്യത്തില്‍ ജനുവിനായ തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായിയാണ് ഈ കുറിപ്പ്. അപവാദം പറഞ്ഞും കൂകിത്തോല്‍പ്പിച്ചും ഇല്ലാതാക്കാം എന്ന് കരുതുന്നവരെ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്.
2020 മെയ് മാസത്തിലാണ് കൊച്ചിന് സര്‍വ്വകലാശാല പി ആര് & പി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വര്‍ഷം എക്സ്പീരിയന്‍സുമാണ് യോഗ്യത. ഒരു വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഈ വിജ്ഞാപനം കണ്ട് വന്ദന മോഹന്‍ദാസ് നിര്‍ദ്ധിഷ്ട്ട രേഖകള്‍ സഹിതം അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞു. യൂണിവേഴ്സിറ്റി റാങ്ക് പട്ടിക അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടു വര്‍ഷമാണ് റാങ്ക് പട്ടികയുടെകാലാവധി. ഈ വര്‍ഷം ഫെബ്രുവരിയില്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ സന്നദ്ധയാണോ എന്ന് തിരക്കി. അതനുസരിച്ച് സര്‍വ്വകലാശാലയില്‍ ജോലിക്ക് ജോയിന്‍ ചെയ്യുകയും ചെയ്തു. ഇത്തരം നിയമനങ്ങളില്‍ മൂന്നു ചോദ്യങ്ങളാണ് സാധാരണഗതിയില്‍ വരിക.
1,യോഗ്യതയില്ലാത്തയാളെ നിയമിച്ചോ ?
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് , ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വന്ദനക്ക് ഉണ്ട്. ഏഷ്യന്‍ ഏജ് , മുബൈ മിറര്‍, ന്യൂസ് ലോണ്ട്രി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ യോഗ്യത ഉണ്ട് എന്ന് ചുരുക്കം.
2, നിയമനം പ്രക്രിയയില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ?
എല്ലാ നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി നടന്ന നിയമനമാണ്
3, നിയമനത്തില്‍ ബാഹ്യ സ്വാധീനം ഉണ്ടായിട്ടുണ്ടോ?
ഞാന്‍ ഒരു ഘട്ടത്തിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സ്വാധീനം/ഇടപെടല്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരെങ്കിലും തെളിയിക്കുന്ന പക്ഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
എല്ലാ യോഗ്യതയുമുള്ള ആള് ഒരു ജോലിക്ക് അപേക്ഷിച്ച് അത് നേടിയാല്‍ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക? എന്റെ ഭാര്യ എന്നതല്ല വന്ദന മോഹന്‍ദാസിന്റെ വിലാസം. അവരുടെ കരിയര്‍ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കില്‍ ഭര്‍ത്താവിന്റെ സ്വാധീനം വേണോ? ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്.എന്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്നമെങ്കില്‍ നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതം.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പരാതിയിൽ
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു