×
login
തീവ്രവാദികളെ തിരികെ കൊണ്ടുവരുന്ന പദ്ധതിയല്ല മോദിയുടെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'; ഭീകരരെ വെള്ളപൂശാനുള്ള മാതൃഭൂമി ന്യൂസിന്റെ ശ്രമത്തിനെതിരെ വിമര്‍ശനം

മോദി സര്‍ക്കാര്‍, പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപികരിച്ച 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ പേരിനെ കൂട്ടിച്ചേര്‍ത്ത് ഐഎസ് ഭീകരരെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തീവ്രവാദികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി ആണെന്ന് മാതൃഭൂമി തെറ്റിദ്ധരിച്ചതാകാണെന്നും ചിലര്‍ പറയുന്നു

തിരുവനന്തപുരം: ഐഎസ് ഭീകരര്‍ക്കൊപ്പം നാടുവിട്ട യുവതികള്‍ക്കായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള മാതൃഭൂമി ന്യൂസിന്റെ ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. മോദി സര്‍ക്കാര്‍, പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപികരിച്ച 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന  പദ്ധതിയുടെ പേരിനെ കൂട്ടിച്ചേര്‍ത്ത് ഐഎസ് ഭീകരരെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.  തീവ്രവാദികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി ആണെന്ന് മാതൃഭൂമി തെറ്റിദ്ധരിച്ചതാകാണെന്നും ചിലര്‍ പറയുന്നു.  

Facebook Post: https://www.facebook.com/guruprasadsoman/posts/4408752325822145

അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ് ഭീകരനൊപ്പം പോയ തിരുവന്തപുരം സ്വദേശി നിമിഷയുടെ(നിമിഷ ഫാത്തിമ) മാതാവ് ബിന്ദുവിന്റെ പ്രതികരണത്തോടൊപ്പമാണ് 'ഇതാണോ ബേട്ടി ബച്ചാവോ?' എന്ന തലക്കെട്ട് മാതൃഭൂമില്‍ ന്യൂസ് നല്‍കിയത്. തുടര്‍ന്നുള്ള വാര്‍ത്തകളിലും മാതൃഭൂമി ന്യൂസ് ഈ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചത്. മാതൃഭൂമി ന്യൂസ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെയും ജിഹാദികളെയും  പ്രതീപ്പെടുത്തുന്നതിനാണ് ഇത്തരം ഒരു തലക്കെട്ട് നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

Facebook Post: https://www.facebook.com/unni.palakkad1/posts/4048889011893787

Facebook Post: https://www.facebook.com/sandeep.somanath.5/posts/3996284520454435

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' ലക്ഷ്യം വയ്ക്കുന്നത് പെണ്‍കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും പോഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുന്നുണ്ടെന്നും അവര്‍ക്ക് യാതൊരുവിധത്തിലുള്ള വിവേചനവും നല്‍കുന്നില്ലന്നും ഉറപ്പുവരുത്തുകയുമാണ്.തുല്യനീതി ഇവര്‍ക്ക് അവകാശപ്പെട്ടതാണ്.ഈ പരിപാടി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ പൂര്‍ണ്ണമായി ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനമായ ഈ പദ്ധതിയെ അപമാനിക്കാനാണ് മാതൃഭൂമി ന്യൂസ് ഇത്തരത്തില്‍ ഒരു തലക്കെട്ട് നല്‍കിയതെന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.  

Facebook Post: https://www.facebook.com/soorajn3/posts/6293187937365408

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.