×
login
ക്ഷേത്രകവാടത്തിന്റെ ഗേറ്റും വാതിലും പൊളിച്ചു; ഭക്തരെ വലിച്ചു പുറത്തിറക്കി; മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ബലപ്രയോഗിച്ച് ഏറ്റെടുത്തു

പത്തുവര്‍ഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചു വരികയായിരുന്നു. കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ക്ഷേത്രം പിടിച്ചെടുത്തതെന്നും നോട്ടീസ് നല്‍കിയില്ലെന്നും ക്ഷേത്രം പ്രസിഡന്റ് സി.എച്ച്. മോഹന്‍ദാസ് പറഞ്ഞു.

കണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കിടയില്‍ കണ്ണൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം ബോര്‍ഡേറ്റെടുത്തു. ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഭക്തര്‍ തടഞ്ഞു. ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റു. പ്രതിഷേധത്തിനിടെ ഒരാള്‍ ദേഹത്ത് പെട്രോളും ഒഴിച്ചു.  

ഇന്നു രാവിലെ ഏഴരയോടെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പോലീസ് സഹായത്തോടെ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം പിടിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നു എത്തിയ ഭക്തരെ ക്ഷേത്രകവാടത്തില്‍ വച്ച് തടയുകയായിരുന്നു. ഇതിനിടെയാണ് ചില ഭക്തര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത്. പോലീസ് ഇടപെട്ട് പെട്രോള്‍ കുപ്പിപിടിച്ചു വാങ്ങി ഇവരെ പിടിച്ചു നീക്കുകയായിരുന്നു.

Facebook Post: https://www.facebook.com/sandeep.mattanur.9/posts/4563004977099464

ക്ഷേത്രഭാരവാഹികള്‍ ക്ഷേത്ര കവാടത്തിന്റെ ഗേറ്റും വാതിലും അടച്ചിട്ടതിനാല്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ക്ഷേത്ര ഓഫീസും കൗണ്ടറും പൂട്ടിയിട്ടതിനാല്‍ ഇവയുടെ പൂട്ട് പൊളിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റടുത്തത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
 

Facebook Post: https://www.facebook.com/sandeep.mattanur.9/posts/4563418853724743

എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് ചുമതലയേറ്റടുത്തത്. ക്ഷേത്രത്തിന്റെ കീഴിലുള്ള ഓഡിറ്റോറിയം അടക്കമുള്ള സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡിന്റെ കീഴിലാകും. മട്ടന്നൂര്‍ സിഐ എം. കൃഷ്ണന്‍, എസ്ഐ കെ.വി. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.  

പത്തുവര്‍ഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചു വരികയായിരുന്നു. കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ക്ഷേത്രം പിടിച്ചെടുത്തതെന്നും നോട്ടീസ് നല്‍കിയില്ലെന്നും ക്ഷേത്രം പ്രസിഡന്റ് സി.എച്ച്. മോഹന്‍ദാസ് പറഞ്ഞു.

  comment

  LATEST NEWS


  പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


  നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.