മീഡിയ വണ്‍ ന്യൂസ് ചാനലിന് പുറമെ മീഡിയ വണ്‍ ലൈഫ് എന്നൊരു ചാനല്‍കൂടി ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. അന്ന് ആഭ്യന്തരമന്ത്രാലയം ഈ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ അനുമതി ഒന്നാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്.
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടി അഞ്ചുവര്‍ഷം മുമ്പേ തുടങ്ങിയിരുന്നുവെന്ന് രേഖകള്‍. മീഡിയ വണ്‍ ന്യൂസ് ചാനലിന് പുറമെ മീഡിയ വണ്‍ ലൈഫ് എന്നൊരു ചാനല്‍കൂടി ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. അന്ന് ആഭ്യന്തരമന്ത്രാലയം ഈ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ അനുമതി ഒന്നാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്.
എന്നാല്‍, ഈ ബ്ലാക്ക്ഔട്ട് നടപടി ജമാ അത്തെ ഇസ്ലാമിയും മീഡിയ വണ്ണും രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പല സാമ്പത്തിക ഇടപാടുകളും ആഭ്യന്തരമന്ത്രിയായിരുന്നു രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ലൈഫ് എന്ന ചാനലിന് അനുമതി നിക്ഷേധിച്ചത്. 2016ല്‍ മീഡിയ വണ്‍ ചാനലിനും ആഭ്യന്തരമന്ത്രാലയം താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അപ്പ് ലിങ്ക്, ഡൗണ്‍ ലിങ്ക് അനുമതികള്‍ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് പുതുക്കി നല്‍കിയത്.
അതേസമയം, മീഡിയ വണ്‍ നിരോധനത്തില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവോ അന്തിമ വിധിയോ വേണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് അപ്പീല്‍ക്കാരോട് ചോദിച്ചു.അന്തിമ വിധിയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വിഷയം പരിഗണിച്ചപ്പോള്‍, മുദ്രവച്ച കവറില്‍ ചില രേഖകള്‍ ഹാജരാക്കാനും വിഷയത്തില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാനും എഎസ്ജിഐ അമന് ലേഖി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ക്കുകയും ഇത് അസംബന്ധമാണെന്ന് വാദിക്കുകയും ചെയ്തു. ഹ്രസ്വമായ ചര്‍ച്ചയ്ക്ക് ശേഷം വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി അനുവദിച്ചു. വാദത്തിനു ശേഷമാണ് വിധി പറയാന്‍ കേസ് മാറ്റിയത്. അതുവരെ വിലക്ക് തുടരും.
ചാനലിനെതിരായ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ആദ്യ വിധി സമയത്ത് കോടതി വിലയിരുത്തിയിരുന്നു. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറില്‍ നല്‍കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കി.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന