×
login
തീവണ്ടി‍ യാത്രയ്ക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തീവണ്ടി യാത്രയ്ക്കിടെ എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി.സതീഷ്(45) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ച ചെന്നൈയില്‍ നിന്ന്മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമം നടന്നത്.

കാഞ്ഞങ്ങാട്:തീവണ്ടി യാത്രയ്ക്കിടെ എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി.സതീഷ്(45) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ച ചെന്നൈയില്‍ നിന്ന്മംഗലാപുരത്തേക്ക്  പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഇതേ കമ്പാര്‍ട്‌മെന്റില്‍ തലശേരിയില്‍ നിന്ന് കയറിയ 50 വയസ് തോന്നിക്കുന്നയാളാണ് ഉപദ്രവിച്ചത്. ശല്യം സഹിക്കാന്‍ കഴിയാതെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സീറ്റ് മാറിയിരുന്ന് ഉറങ്ങിയെങ്കിലും ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഞെട്ടി ഉണരുകയായിരുന്നു. ബഹളംവെച്ച് ആളെക്കൂട്ടമെന്ന് പറഞ്ഞപ്പോള്‍ ട്രെയിന്‍ പുലര്‍ച്ചെ ആറ് മണിയോടെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.  

പേടിച്ച ഇയാള്‍ നീലേശ്വരത്ത്  ഇറങ്ങിപ്പോയി. ട്രെയിനില്‍ തന്നെ വെച്ച് തന്നെ ഇയാളുടെ ഫോട്ടോ യുവതി പകര്‍ത്തുകയും ചെയ്തിരുന്നു. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു.  


ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ വസ്ത്ര മാറി കഴിഞ്ഞ ദിവസം രാത്രി തൃശൂരിലേക്ക് തിരിച്ച് പോകും മുമ്പ് കാഞ്ഞങ്ങാട്ടെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഇയാളെ രൂപവും ബേഗിന്റെ കളറും മനസിലാക്കിയ യുവാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസിനെ വിവരം മറിക്കുകയായിരുന്നു.  

സിഐ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിലെടുത്തു. പ്രതിയെ കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറി. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇയാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.