login
'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം

കേരളത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതാക്കള്‍, വിവിധ മഹിളാ സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്നിവര്‍ ഈ പ്രതിഷേധത്തില്‍ അണിചേരും. 8ന് രാവിലെ 11ന് വിവിധ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ പോസ്റ്റു ചെയ്യുമെന്നും ബിന്ദു മോഹന്‍ അറിയിച്ചു

കോട്ടയം: മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കൊടുക്കാന്‍ തീരുമാനിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  അമ്മമാര്‍ അന്തര്‍ദ്ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് സാഹിത്യ അക്കാദമിയിലേക്ക് 'ഒരു ലക്ഷം 'കത്തുകള്‍ അയച്ച് പ്രതിഷേധിക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

  മാതൃത്വത്തിന്റെ മഹനീയതയേയും, സ്ത്രീത്വത്തിന്റെ ശ്രീയേയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നോവലാണ് മീശ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ കേരളീയ സംസ്‌കാരത്തെയും, പാരമ്പര്യത്തേയും ആരാധനാലയങ്ങളേയും, ആചാരങ്ങളേയും,എല്ലാം വൃത്തികെട്ട രീതിയിലാണ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ജാത്യാധിക്ഷേപവും നടത്തിയിരിക്കുന്നു. സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഈ പ്രതിഷേധത്തില്‍ പങ്കാളികളാകും.   

കേരളത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതാക്കള്‍,  വിവിധ മഹിളാ സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്നിവര്‍ ഈ പ്രതിഷേധത്തില്‍ അണിചേരും. 8ന് രാവിലെ 11ന് വിവിധ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ പോസ്റ്റു ചെയ്യുമെന്നും ബിന്ദു മോഹന്‍ അറിയിച്ചു

 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.