×
login
നടിയെ ആക്രമിച്ച കേസ്: വിഐപി താനല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും വിളിച്ചിട്ടില്ല; ബാലചന്ദ്ര കുമാറിനെയും അറിയില്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി

ദിലീപിന്റെ വീട്ടില്‍ മൂന്ന് കൊല്ലം മുമ്പ് ഒരു തവണ മാത്രമാണ് പോയിട്ടുള്ളത്. ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്.

കോട്ടയം : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന വിഐപി താനല്ലെന്ന് വിശദീകരണവുമായി കോട്ടയം സ്വദേശിയായ വ്യവസായി മെഹ്ബൂബ് അബ്ദുള്ള. താന്‍ നിരപരാധിയാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളെ കുറിച്ച് തനിക്കേതും അറിയില്ലെന്നും മെഹ്ബൂബ് അറിയിച്ചു.  

ദിലീപിന്റെ വീട്ടില്‍ മൂന്ന് കൊല്ലം മുമ്പ് ഒരു തവണ മാത്രമാണ് പോയിട്ടുള്ളത്. ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്. അന്ന് ചെല്ലുമ്പോള്‍ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നു. അതിന് കേസുമായി ഒരു ബന്ധവുമില്ല.  

തന്നെ ചേര്‍ത്ത് കഥകള്‍ പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ വഴിയാണ് അിറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഇതുവരെ വിളിച്ചിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും അറിയില്ല. അദ്ദേഹത്തെ കണ്ടതായി ഓര്‍ക്കുന്നുമില്ലെന്നാണ് മെഹബൂബിന്റെ വെളിപ്പെടുത്തില്‍.  

എന്നാല്‍ താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഒരാള്‍ അവിടെ എത്തുകയും പെന്‍ഡ്രൈവ് കൈമാറുകയും ചെയ്‌തെന്നാണ് ബാലചന്ദ്ര കുമാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.  ഈ പെന്‍ഡ്രൈവ് ലാപ്‌ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് തന്നെ  ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍.  

ഇയാളുടെ പേരും വിവരങ്ങളും ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആറാം പ്രതിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഐപിയെ പള്‍സര്‍ സുനിക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. സുനിയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ രേഖാചിത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണ് അന്വേഷണ സംഘം.  

 

  comment

  LATEST NEWS


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.