login
മന്ത്രി കെ.ടി ജലീലിന്റെ അറസ്റ്റ് ഉറപ്പായി; മിലിട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനേയും ഉടന്‍ അറസ്റ്റു ചെയ്യും. ജലീലിനെ അറസ്റ്റ് ചെയ്യാവുന്ന ഒന്നിലധികം ശക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. കൊച്ചിയില്‍ ജലീലിനെ രണ്ടാം തവണ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ഉറപ്പിച്ചിരുന്നു.

തിരുവനന്തപുരം: ചോദ്യം ചെയ്യലും തെളിവു ശേഖരണവും പൂര്‍ത്തിയാക്കി സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ പ്രധാന അറസ്റ്റുകളിലേക്ക്. എം ശിവശങ്കനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് അതിന്റെ തുടക്കം. ആരോഗ്യ കാരണം പറഞ്ഞ് ആശുപത്രിയിലായ ശിവശങ്കരനെ  അറസ്റ്റു ചെയ്യും.

മന്ത്രി കെ ടി ജലീലിനേയും ഉടന്‍ അറസ്റ്റു ചെയ്യും. ജലീലിനെ അറസ്റ്റ് ചെയ്യാവുന്ന ഒന്നിലധികം ശക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. കൊച്ചിയില്‍ ജലീലിനെ രണ്ടാം തവണ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ഉറപ്പിച്ചിരുന്നു. മറ്റു ചില തെളിവുകള്‍ കൂടി ലഭിച്ചശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു.

ജലീലിന് പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഫോണ്‍ വന്നതിനെക്കുറിച്ച് മിലട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മിലട്ടറി ഇന്റലിജന്‍സ് മന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.ഫോണ്‍ സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകകയാണ്.

ജലീലിന്റെ നടപടികളില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പങ്കാളിത്തമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എന്നിവ ഉന്നതതലങ്ങളിലേക്കും കേന്ദ്രസര്‍ക്കാറിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി. ജലീലിന്റെ മൊഴികള്‍ ന്യൂദല്‍ഹിയിലെയും ഹൈദരാബാദിലെയും ഓഫിസുകള്‍ക്കും വിദേശമന്ത്രാലയത്തിനും കൈമാറിയിരുന്നു.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസില്‍ മന്ത്രിയെ പ്രതിയാക്കാതിരിക്കാനാകില്ലെന്നാണ് കസ്റ്റംസ് നിലപാട്. റമദാന്‍ കിറ്റിന്റെ പേരില്‍ കോണ്‍സുലേറ്റില്‍നിന്ന് സാമ്പത്തിക സഹായം നേടി. മന്ത്രിയെന്ന അധികാരം ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ എത്തിച്ചത്. മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടാണ് സ്ഥാപനങ്ങളില്‍ എത്തിച്ചത്. ഇതൊക്കെ അധികാര ദുര്‍വിനിയോഗമാണ്. കേസിന്റെ സാഹചര്യത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചത് ജലീലിന്  കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയത്.

ജലീലിന്റെ സ്വത്ത് വിവരം എന്‍ഫോഴ്‌സ്‌മെന്റും (ഇ.ഡി) വിദേശയാത്രകള്‍, സൗഹൃദങ്ങള്‍, ഭൂതകാലം എന്നിവ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിച്ചു. സ്വപ്ന വിദേശ പര്യടനം നടത്തിയ കാലയളവില്‍ മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, എന്ത് ആവശ്യത്തിന്, യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചാണ് എന്‍.ഐ.ഐ അന്വേഷിച്ചത്. മനുഷ്യക്കടത്ത് സംശയ നിഴലിലുള്ള വ്യക്തികളുമായും സ്ഥാപനങ്ങളുമായും മന്ത്രിക്കുള്ള ബന്ധവും അന്വേഷിച്ചിരുന്നു. ആശയവിനിമയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും സിഡാക് ഉള്‍പ്പെടെ സാങ്കേതിക ഏജന്‍സികളുടെ സഹായത്തോടെ എന്‍.ഐ.എ പരിശോധിച്ചു.

 

 

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.