login
ആര്‍.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സമീപനം ജനാധിപത്യ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആര്‍ക്ക് വേണ്ടിയാണ് കേരളാ പോലീസ് ഇത്തരം പ്രീണന നയം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും.

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രീണന നയത്തിന് തെളിവാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റമാണ് അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. മത നിയമങ്ങള്‍ പിന്‍തുടരുന്ന രാജ്യങ്ങളിലേതിന് സമാനമായ രീതിയിലാണ് പോലീസ് കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്. 

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സമീപനം ജനാധിപത്യ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആര്‍ക്ക് വേണ്ടിയാണ് കേരളാ പോലീസ് ഇത്തരം  പ്രീണന നയം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്  നടത്തുന്ന ഇത്തരം നീക്കം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റുകയാണ് സര്‍ക്കാരും ഇടത് പക്ഷവും. ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദേഹം പറഞ്ഞു.  

Facebook Post: https://www.facebook.com/VMBJP/posts/3664601516969184

ബാബുവിനെതിരേ കേസെടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഹലാല്‍ ഭക്ഷണം എന്ന പേരില്‍ മതവിശ്വാസം ഇതര മതസ്ഥരിലും അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്നുവെന്നും അത്തരം ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഈ പ്രവണത തടയണമെന്നുമായിരുന്നു ബാബുവിന്റെ നിലപാട്.

 ഐക്യവേദിയുടെ പ്രതിഷേധ ദിനത്തില്‍ത്തന്നെയുള്ള അറസ്റ്റ് സംഘടനയോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുത പ്രകടിപ്പിക്കലുമായി. അതിന് പോലീസിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ബാബുവിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന വ്യാപകമായി ഹിന്ദുഐക്യവേദി ആഹ്വാന പ്രകാരം പ്രതിഷേധ പ്രകടനം നടന്നു.

 

 

 

 

  comment

  LATEST NEWS


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


  ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍


  ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്


  കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും; ആദ്യം ശബ്ദം നഷ്ടപ്പെട്ടു; പിന്നീട് ഏഴുപതു ശതമാനവും തിരിച്ചുപിടിച്ച് മണിയന്‍പിള്ള രാജു


  ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.