×
login
വാക്‌സിന്‍ എടുക്കാതെ അധ്യാപകര്‍ ക്ലാസ്സില്‍ വരുന്ന നടപടി പ്രോത്സാഹിപ്പിക്കില്ല; മുന്‍ഗണന വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനെന്ന് മന്ത്രി വി. ശിവന്‍കുട്ടി

വിഷയം ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയെയും അറിയിക്കും. സ്‌കൂളുകളുടെ സമയം നീട്ടുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി

തിരുവനന്തപുരം : വാക്സിനെടുക്കാത്ത അധ്യാപകരോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന. വാക്‌സിന്‍ എടുക്കാതെ അധ്യാപകര്‍ ക്ലാസ്സില്‍ വരുന്ന നടപടി പ്രോത്സാഹിപ്പിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.  

വാക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ ചെയ്യാത്ത അധ്യാപകരെ സ്‌കൂളില്‍ എത്താന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടികള്‍ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയെയും അറിയിക്കും. സ്‌കൂളുകളുടെ സമയം നീട്ടുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്‌സിനെടുത്തിട്ടില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ 5000ഓളം അധ്യാപകര്‍ വാക്‌സിനെടുക്കാത്തതായി ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. അതേസമയം അധ്യാപകരില്‍ വാക്‌സിനെടുക്കാത്തതിന് എത്രപേര്‍ അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍, മതപരമായകാരണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നില്ല. സ്‌കൂള്‍ തുറന്ന സമയത്ത് ഡിഡിഇമാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്‌കൂളില്‍ വരേണ്ടെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.  


പക്ഷെ ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. മതപരമായ കാരണങ്ങളാല്‍ വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.  

 

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.