login
സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലെ വീട് മൂന്നു വട്ടം സന്ദര്‍ശിച്ച് മന്ത്രി; സ്വപ്‌നയുടെ അമ്മ നല്‍കിയത് ഈന്തപ്പഴവും വിലകൂടിയ സമ്മാനങ്ങളും

സ്വര്‍ണക്കടത്തു വിവാദവും അതില്‍ സ്വപ്ന സുരേഷിന്റെ പേരും വന്നപ്പോള്‍ ഈ മന്ത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് രണ്ടുതവണ സ്വപ്നയെ കണ്ട വിവരം വെളിപ്പെടുത്തി. എന്നാല്‍, സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലുള്ള വീട്ടില്‍ പോയതും അവിടെ സമയം ചെലവിട്ടതും സ്വപ്നയുടെ അമ്മ സമ്മാനങ്ങള്‍ നല്‍കി അയച്ചതും മറച്ചുവച്ചു.

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട, സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷും ധനമന്ത്രി ഡോ. തോമസ് ഐസക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനൊപ്പം മറ്റൊരു മന്ത്രി  മൂന്നുവട്ടം സ്വപ്ന സുരേഷിനെ സന്ദര്‍ശിച്ചതായി വിവരം. അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.

മൂന്നുവട്ടം ഈ മന്ത്രി സ്വപ്നയെ സന്ദര്‍ശിച്ചു. സ്വര്‍ണക്കടത്തു വിവാദവും അതില്‍ സ്വപ്ന സുരേഷിന്റെ പേരും വന്നപ്പോള്‍ ഈ മന്ത്രി  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് രണ്ടുതവണ സ്വപ്നയെ കണ്ട വിവരം വെളിപ്പെടുത്തി. എന്നാല്‍, സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലുള്ള വീട്ടില്‍ പോയതും അവിടെ സമയം ചെലവിട്ടതും സ്വപ്നയുടെ അമ്മ സമ്മാനങ്ങള്‍ നല്‍കി അയച്ചതും മറച്ചുവച്ചു. സമ്മാനങ്ങളില്‍ ഈന്തപ്പഴവുമുണ്ടായിരുന്നു.

മന്ത്രി കെ.ടി. ജലീലിന്റെ കോണ്‍സുലേറ്റ് ബന്ധവും സ്വപ്ന സുരേഷുമായുള്ള ഇടപാടുകളും മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഈ മന്ത്രിയുടെ പേരും വാര്‍ത്തയായി. എന്നാല്‍, കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത് അവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികള്‍ നേരിട്ടറിയാനായിരുന്നുവെന്നാണ് ആദ്യം വിശദീകരിച്ചത്.

സ്വര്‍ണക്കടത്തുകേസിലെ പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒയുമായ സരിത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ മന്ത്രി  പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടുണ്ടെന്നു പറഞ്ഞത്. ഇത് മന്ത്രിയുടെ മകന്റെ വിദേശത്തെ ജോലിയുമായി ബന്ധപ്പെട്ടാണെന്നും വിശദീകരിച്ചു. എന്നാല്‍, മകന്‍ ഖത്തറിലാണെന്നും ട്രാഫിക് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയെന്ന നിലയിലാണ് പോയതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.