login
ഫലം നിര്‍ണയിച്ചത് പച്ചയായ വര്‍ഗീയത; തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിജയം

വികസനം, അഴിമതി, ശബരിമല, കിറ്റ് വിതരണം എന്നിവയേക്കാള്‍ പച്ചയായ വര്‍ഗീയതയാണ് ഇത്തവണ തെരഞ്ഞെടുപ്പു ഫലം നിര്‍ണയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു. അതിനു ഫലവുമുണ്ടായി. ഏറ്റവും അധികം ന്യൂനപക്ഷ അംഗങ്ങളുള്ള സഭയായി പുതിയ സഭ മാറും. മാത്രമല്ല ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷം ജയിക്കുന്ന സാഹചര്യവും വന്നു.

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളുടേയും വോട്ട് കിട്ടിയുള്ള വിജയം എന്നാണ് മുഖ്യമന്ത്രി ഇടതുമുന്നണി നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതുവരെ കിട്ടാതിരുന്ന ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടത്തേക്ക് എത്തി എന്നതാണ് അതിനര്‍ത്ഥം. ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തി സംരക്ഷക വേഷം കെട്ടുന്നതില്‍ മുന്നില്‍ നിന്നവര്‍ക്ക് കൂടുതല്‍ നേട്ടം കിട്ടി. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും മറയാക്കി ഹിന്ദു വിരോധം ഇടതുമുന്നണി പരസ്യമായി പ്രകടിച്ചപ്പോള്‍ കോണ്‍ഗ്രസിന് എതിര്‍ക്കാനായില്ല. കേരള കോണ്‍ഗ്രസിനു പുറമെ മുസ്ലിം ലീഗും കൈവിട്ടു പോകരുത് എന്നതായിരുന്നു കാരണം.

വികസനം, അഴിമതി, ശബരിമല, കിറ്റ് വിതരണം എന്നിവയേക്കാള്‍ പച്ചയായ വര്‍ഗീയതയാണ് ഇത്തവണ തെരഞ്ഞെടുപ്പു ഫലം നിര്‍ണയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു. അതിനു ഫലവുമുണ്ടായി. ഏറ്റവും അധികം ന്യൂനപക്ഷ അംഗങ്ങളുള്ള സഭയായി പുതിയ സഭ മാറും. മാത്രമല്ല ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷം ജയിക്കുന്ന സാഹചര്യവും വന്നു.

ആകെയുള്ള 125 ജനറല്‍ സീറ്റില്‍ 63 ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പെട്ട അംഗങ്ങള്‍. ഇടതുമുന്നണിയില്‍ നിന്ന് 32, യുഡിഎഫില്‍ 31 പേര്‍ വീതം. ജനറല്‍ സീറ്റില്‍ ഹിന്ദുക്കള്‍ 62 മാത്രം 140 മണ്ഡലങ്ങളില്‍ 15 എണ്ണം സംവരണ മണ്ഡലങ്ങളാണ്. അവിടെ ഹിന്ദുക്കളായ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയു. ബാക്കിയുള്ള 125 സീറ്റിലാണ് ന്യൂനപക്ഷം ഒരു അംഗത്തിന്റെ ഭൂരിപക്ഷം നേടിയത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ 15ല്‍ 13 ലും ഇടതുമുന്നണിക്കാണ് ജയം. കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റില്‍ 13 സീറ്റും ന്യൂനപക്ഷത്തിനാണ്.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത വികാരം  ഫലത്തെ സ്വാധീനിക്കാറുണ്ടെങ്കിലും  നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ടീയമാണ് മുന്നില്‍ നിന്നിരുന്നത്. ഇത്തവണ രാഷ്ട്രീയം നോക്കാതെ ന്യൂനപക്ഷങ്ങള്‍ സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് വോട്ടിട്ടു.

കല്‍പറ്റയിലെ ഇടതു സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ അത് പരസ്യമായി പറഞ്ഞു. പാലക്കാട് ഇ. ശ്രീധരനെ തോല്‍പിച്ചതും മുസ്ലിം ഏകീകരണം തന്നെ. അവസാന നിമിഷം നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പതിനായിരം വോട്ട്   സിപിഎമ്മിന് കൊടുത്തതായി എസ്ഡിപിഐ വോട്ടെടുപ്പിന് മുന്‍പേ പറഞ്ഞിരുന്നു. നാടര്‍ സമുദായത്തിന് പ്രത്യേക സംവരണം പ്രഖ്യാപിച്ചതും നാലു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും തിരുവനന്തപുരം തൂത്തുവാരാന്‍ ഇടതിന് സഹായകമായി. ന്യൂനപക്ഷ സ്ഥാനാ

ര്‍ത്ഥി മത്സരിച്ച കോവളത്തു മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇടതുമുന്നണി നിര്‍ത്തിയ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ മാത്രമാണ് ഹിന്ദു സ്ഥാനാര്‍ത്ഥികളോട് തോറ്റത്.

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.