login
മിഥുന്‍ ചക്രവര്‍ത്തി‍ ബിജെപിയില്‍; അംഗത്വമെടുത്തത് ബ്രിഗേഡ് മൈതാനിയില്‍ നടന്ന ചടങ്ങില്‍, മോദിക്കൊപ്പം മെഗാറാലിയിലും പങ്കെടുത്തേക്കും

ബ്രിഗേഡ് മൈതാനിയില്‍ എത്തിയ മിഥുന്‍ ചക്രബര്‍ത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാള്‍ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിക്കുകയ്യിരുന്നു.

കൊല്‍ക്കത്ത :മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോളീവുഡ് നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റായ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം.  

മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. 

ബ്രിഗേഡ് മൈതാനിയില്‍ എത്തിയ മിഥുന്‍ ചക്രബര്‍ത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാള്‍ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിക്കുകയ്യിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തുന്ന മെഗാറാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. തൃണമൂല്‍ നിന്നും നിരവധി പേരാണ് അടുത്തിടെ ബിജെപിയിലേക്ക് എത്തിയത്. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. 2016ല്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം എം പി സ്ഥാനം രാജി വെച്ചിരുന്നു.

 

 

 

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.