×
login
ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം; ഖാര്‍ഗേയ്ക്കും സോണിയയ്ക്കും പരാതി നല്‍കി എം.കെ. രാഘവന്‍

തരൂരിന് അനൂകൂലിച്ച് കോട്ടയം കോണ്‍ഗ്രസ് എ ഗ്രൂപ്പ്. ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ വിഡി സതീശന്റെ ചിത്രവും ഒഴിവാക്കിയിട്ടുണ്ട്

കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയില്‍ ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എംപി എം.കെ. രാഘവനാണ് പരാതി നല്‍കിയിരിക്കുന്നത്.  

തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്ന് എം.കെ. രാഘവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ് അദ്ദേഹം.  


ജില്ലാ കമ്മിറ്റിയുടെ പരിപാടി മാറ്റിവെക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഇതിനോടൊപ്പം നിശ്ചയിച്ച് സെമിനാര്‍ എന്തുകൊണ്ട് മാറ്റിവെച്ചെന്നും അതിന്റെ കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

അതേസമയം തരൂരിന് അനൂകൂലിച്ച് കോട്ടയം കോണ്‍ഗ്രസ് എ ഗ്രൂപ്പ്. ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ വിഡി സതീശന്റെ ചിത്രവും ഒഴിവാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ചിന്റു കുര്യന്‍ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. അതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നും സംശയമുണ്ട്.

 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.