×
login
'മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട'; മുന്നറിയിപ്പില്ലാതെ ഡാം‍ തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും, കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന് ആശങ്കവേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുല്ലപ്പെരിയാറില്‍ ജലം ഉയരുന്നതിനാല്‍ അടിയന്തിരമായി ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായാണ് സ്റ്റാലിന്റെ പ്രതികരണം.  

Facebook Post: https://www.facebook.com/CMOTamilnadu/posts/pfbid0PJhQj99hgHSTYdvRgH7Vo2SYXVBodqEWtfNYYnQfS3AP1iw9KtCZ8gC6CC7NqZ4Yl


 

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും, കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ മേഖലയില്‍ തീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്നും അണക്കെട്ടിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പിണറായി തമിഴ്‌നാടിനു കത്തയച്ചത്.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.