സംസ്ഥാന സര്‍ക്കാരിന്റെ നിയമ വിരുദ്ധ പ്രകടനങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയും, കെഎസ്യുവും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി വരികയാണ്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തുന്നതിനെ പരിഹസിച്ച് മന്ത്രി എം.എം. മണി. സെക്രട്ടറിയേറ്റ് പടിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തേയും വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തേയും പ്രക്ഷോഭങ്ങള്‍ ഐശ്വര്യമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കണ്ണൂരില്‍ ചടങ്ങില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധങ്ങളൊക്കെ ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണ്. അത് നടക്കട്ടെ, പത്തോ പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് പാപമാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോവുമുണ്ടോ. പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കില്‍ പിന്നെ എന്താ ഒരു ഐശ്വര്യം. ഇത് ഞങ്ങടെ ഐശ്വര്യമാണ്. അതൊന്നും വല്യ പ്രശ്നമല്ല. സമരങ്ങളൊക്കെ നടക്കട്ടെ എന്നായിരുന്നും മണിയുടെ പ്രസ്താവന.
സംസ്ഥാന സര്‍ക്കാരിന്റെ നിയമ വിരുദ്ധ പ്രകടനങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയും, കെഎസ്യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി വരികയാണ്. അതിനിടെ സര്‍ക്കാര്‍ തസ്തികകളിലെ ചട്ട വിരുദ്ധ നിയമനങ്ങള്‍ വീണ്ടും പുറത്തുവരുന്നുമുണ്ട്.
അതിനിടെ മാണി സി. കാപ്പന് ജനപിന്തുണ ഇല്ലാത്ത നേതാവാണെന്നും മണി പ്രതികരിച്ചു. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പന് സിനിമക്കാര്‍ക്ക് പിന്നാലെ പോവുകയായിരുന്നു. സിപിഎം നേതാക്കള്‍ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായില്‍ ജയിപ്പിച്ചത്. കാപ്പന് പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരുവും കുമാരനാശാനും
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന
മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്നു; ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഈഴവസമൂഹം കണ്ടുപഠിക്കണം: വെള്ളാപ്പള്ളി
കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്കി കവി
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും