×
login
രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; പാര്‍ട്ടി ഓഫീസിനെ തൊടാന്‍ ഒരാളേയും അനുവദിക്കില്ല, അവിടെ തന്നെ നിലനില്‍ക്കും; ജനങ്ങള്‍ പ്രതികരിക്കുമെന്ന് എം.എം. മണി

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ല. മേള നടത്തി പൈസ അടച്ച് വാങ്ങിയതാണ് ഈ പട്ടയങ്ങളെല്ലാം. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുതെന്നും മണി.

ഇടുക്കി : രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പാര്‍ട്ടി ഓഫീസ് അവിടെ തന്നെ നിലനില്‍ക്കുമെന്ന് മുന്‍ മന്ത്രി എം.എം. മണി. ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. പാര്‍ട്ടി ഓഫീസിനെ തൊടാന്‍ ഒരാളേയും അനുവദിക്കില്ലെന്നും ഉടുംബന്‍ചോല എം.എല്‍.എ . കൂടിയായ മണി പ്രതികരിച്ചു. രവീന്ദ്രന്‍ പട്ടയങ്ങള്‍ നിരവധി വന്‍കിടക്കാരാണ് സ്വന്തമാക്കിയത്. ഇതോടൊപ്പം സിപിഎമ്മും പട്ടയം കൈപ്പറ്റി പാര്‍ട്ടി ഓഫീസ് നിര്‍മിച്ചിട്ടുണ്ട്.  

പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്ത ഈ പട്ടയം റദ്ദാക്കുമ്പോള്‍ സിപിഎമ്മിന് നല്‍കിയത് കൂടി റദ്ദാവും. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേ. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യട്ടെ. ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ല. മേള നടത്തി പൈസ അടച്ച് വാങ്ങിയതാണ് ഈ പട്ടയങ്ങളെല്ലാം. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുതെന്നും മണി പറഞ്ഞു.  

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയോട് തനിക്ക് യോജിപ്പില്ല. പട്ടയ വിതരണം റദ്ദാക്കിയപ്പോള്‍ സാധാരണക്കാരെയാണ് ഇത് ഏറെയായി ബാധിച്ചിരിക്കുന്നത്. അവിടെ ഒരു വന്‍കിടക്കാരും ഇല്ല. ഇത് ജനങ്ങളുടെ പ്രശ്‌നമാണ്. അവര്‍ ഇത് നോക്കിക്കോളും. പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഇതുവരെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയിട്ടില്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.  

അതേസമയം രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും പറഞ്ഞു. അര്‍ഹതപ്പെട്ടവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാണ് വേണ്ടത്. അര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.  


 

 

 

 

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.