×
login
ഷഹനയുടെ മരണത്തില്‍ ഫോറന്‍സിക് പരിശോധന, സജ്ജാദിന്റെ ലഹരി ഉപയോഗവും പരിശോധിക്കും.

സജ്ജാദ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഏത് തരത്തിലുളള ലഹരി വസ്തുവാണ് ഉപയോഗിച്ചിരുന്നതെന്നും, ഇത്ര ചെറിയ കയറില്‍ ഷഹനയ്ക്ക് തൂങ്ങിമരിക്കാന്‍ സാധിക്കുമോ എന്നും ശാസ്ത്രീയമായി പരിശോധന ഫോറന്‍സിക്് സംഘം നടത്തുന്നുണ്ട്.

കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ഫോറന്‍സിക്് പരിശോധന ആരംഭിച്ചു.ഇതിനായി ഷഹനയും ഭര്‍ത്താവ് സജ്ജാദും താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഫോറന്‍സിക്് സംഘം എത്തി.കഴിഞ്ഞ ദിവസനമാണ് ഷഹന വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.സജ്ജാദിന്റെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. ഈ സമയം ഷഹന അയാളുടെ മടിയില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 


ഷഹനയുടെ മരണം കൊലപാതകമാണെന്ന് ഉമ്മയും സഹോദങ്ങളും ആരോപിച്ചു. പണത്തിനായി സജ്ജാദ് ഷഹനയെ മര്‍ദ്ദിച്ചിരുന്നു. കൂടാതെ  സജ്ജാദ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഏത് തരത്തിലുളള ലഹരി വസ്തുവാണ് ഉപയോഗിച്ചിരുന്നതെന്നും, ഇത്ര ചെറിയ കയറില്‍ ഷഹനയ്ക്ക് തൂങ്ങിമരിക്കാന്‍ സാധിക്കുമോ എന്നും ശാസ്ത്രീയമായി പരിശോധന ഫോറന്‍സിക്് സംഘം നടത്തുന്നുണ്ട്.വാടകവീടിന്റെ ഉടമയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കും.കേസില്‍ അറസ്റ്റിലായ സജ്ജാദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

 

    comment

    LATEST NEWS


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.