×
login
മോഡലുകളുടെ മരണം; ലഹരി ഉപയോഗവും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും സൈജുവിന്റെ പതിവ്; ഫോണിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

സൈജുവിനെ ലഹരി കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.

കൊച്ചി: എറണാകുളം വൈറ്റിലയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മോഡലുകളായ  അന്‍സി കബീറും, അഞ്ജന ഷാജനും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന ഡിജെലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ലഹരി നല്‍കി സൈജു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചതായാണ് സൂചന.

സൈജുവിനെ ലഹരി കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. സൈജുവിന്റെ വാട്‌സപ്പ്, കോള്‍ റെക്കോഡുകള്‍ ഉള്‍പ്പെടെ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇയാള്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താന്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.


സൈജുവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സൈജു തന്നെ ചിത്രീകരിച്ചതാണ്. ഇതോടെ സൈജുവിന് ലഹരി ഇടപാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ഡി.ജെ പാര്‍ട്ടികളില്‍ എത്താറുള്ള പെണ്‍കുട്ടികളെ ലഹരി നല്‍കി ദുരുപയോഗം ചെയ്യുന്ന ചില ദൃശ്യങ്ങളും പോലീസിന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.. ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.