×
login
റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം

സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് കോഴിക്കോട് സ്റ്റേഷനെയാണ് കേരളത്തില്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, 2017 ജനുവരിയില്‍, കോഴിക്കോടിനൊപ്പം പണി തുടങ്ങിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ തുടങ്ങിയിടത്തുതന്നെയാണ് പ്രവൃത്തി ഇപ്പോഴും. ഇവിടത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും സംവിധാനത്തിലെ തകരാറുകളുമാണ് തടസം നില്‍ക്കുന്നത്.

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ മന്ദഗതിയില്‍. സംസ്ഥാനത്തിന്റെ അനാസ്ഥയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് കോഴിക്കോട് സ്റ്റേഷനെയാണ് കേരളത്തില്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, 2017 ജനുവരിയില്‍, കോഴിക്കോടിനൊപ്പം പണി തുടങ്ങിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ തുടങ്ങിയിടത്തുതന്നെയാണ് പ്രവൃത്തി ഇപ്പോഴും. ഇവിടത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും സംവിധാനത്തിലെ തകരാറുകളുമാണ് തടസം നില്‍ക്കുന്നത്.

കേരളത്തില്‍ നിന്ന് വിവിധ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഒരിടത്തും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. വിമാനത്താവളങ്ങളിലേതുപോലെ മാതൃകയില്‍ യാത്രക്കാര്‍ക്കു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണു പദ്ധതി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കി വാണിജ്യസാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. റെയില്‍വേ ഭൂമി പാട്ടത്തിനു നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

എന്നാല്‍ കോഴിക്കോട് വിവിധ രാഷ്ട്രീയ സംഘടനകളുടെ യൂണിയനുകളുടെ എതിര്‍പ്പും സമരവും കാരണം പദ്ധതി മുന്നോട്ടുപോയില്ല. റെയില്‍വേ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് ലീസിനു കൊടുക്കുന്നതിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് വികസനം ആസൂത്രണം ചെയ്തത്. എന്നാല്‍ തുടക്കത്തിലേ, ഈ പദ്ധതിക്കെതിരേ പ്രതിഷേധിച്ച് ഇറങ്ങിയത് സിപിഎം നേതാവും മുന്‍ എംപിയുമായ കെ. ചന്ദ്രന്‍പിള്ളയും കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനുമായിരുന്നു. എറണാകുളം സൗത്തിനു പുറമേ കൊല്ലം, തിരുവനന്തപുരം എറണാകുളം ടൗണ്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സമയ ബന്ധിതമായി തുടങ്ങുന്നതിനോ പൂര്‍ത്തിയാക്കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.

790 കോടിരൂപ ചെലവഴിച്ചാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബര്‍ ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. റെയില്‍വേ സ്റ്റേഷനുമുകളില്‍ 318 മുറികളുള്ള ഹോട്ടലാണ് നിര്‍മ്മിച്ചത്. 11 നിലകളുള്ള രണ്ടു ടവറുകളും ഒമ്പത് നിലകളിലുള്ള ഒരു ടവറും ഉള്ളതാണ് ഹോട്ടല്‍ കോംപ്ലക്‌സ്. റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 254 കോടി രൂപ ചെലവായി.

  comment

  LATEST NEWS


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.