×
login
ജീവിതങ്ങളില്‍ മോദി സ്പര്‍ശം; ഡോണയുടെ കുടുംബത്തിന് അരക്കോടി രൂപ കേന്ദ്രസഹായം

കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (24) മരിച്ചിരുന്നു. അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108 ആംബുലന്‍സിലെ നഴ്‌സായിരുന്നു ഡോണ. അവശനിലയിലായ കൊവിഡ് രോഗിയെ കാഞ്ഞാണിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 2020 മെയ് 4ന് വൈകിട്ട് 7ന് ആല്‍ സെന്ററിലായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു.

തൃശൂര്‍: മകള്‍ നഷ്ടപ്പെട്ട തീരാവേദനയില്‍ കഴിയുന്ന പെരിങ്ങോട്ടുകര താണിക്കല്‍ ചെമ്മണത്ത് വീട്ടില്‍ വര്‍ഗീസിനും കുടുംബത്തിനും കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്. പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന പ്രകാരം കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് തുകയായി ഇവര്‍ക്ക് ലഭിച്ചത് 50 ലക്ഷം രൂപ.  

കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (24) മരിച്ചിരുന്നു. അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108  ആംബുലന്‍സിലെ നഴ്‌സായിരുന്നു ഡോണ. അവശനിലയിലായ കൊവിഡ് രോഗിയെ കാഞ്ഞാണിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 2020 മെയ് 4ന് വൈകിട്ട് 7ന് ആല്‍ സെന്ററിലായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം  വിട്ട ആംബുലന്‍സ് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ആംബുലന്‍സിന്റെ വാതില്‍ വെട്ടിപൊളിച്ചാണ്  ഡ്രൈവര്‍ കണ്ണനേയും ഡോണയെയും പോലീസും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്തത്. ഇരുവരെയും ഉടനെ തൃശൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഡോണയെ രക്ഷിക്കാനായില്ല.  

ജോലിയില്‍ സ്ഥിരപ്പെട്ടിട്ട് ഒരു മാസം തികയും മുമ്പായിരുന്നു ഡോണയുടെ വേര്‍പാട്. മകളുടെ വിയോഗം വര്‍ഗീസിനെയും ഭാര്യ റോസിയെയും  സഹോദരങ്ങളെയും തകര്‍ത്തു. ഗള്‍ഫിലായിരുന്ന ജ്യേഷ്ഠന്‍ വിറ്റോവിന് ഫ്‌ളൈറ്റ് ലഭിക്കാത്തതിനാല്‍ സഹോദരിയെ അവസാനമായി ഒരു നോക്കുകാണാന്‍ പോലും സാധിച്ചില്ല. ജനറല്‍ നഴ്‌സിങ്ങിന് ശേഷം ചാലക്കുടി സെന്റ് ജയിംസ് പോസ്റ്റ് ബിഎസ്‌സി കോഴ്‌സ് ഡോണ പൂര്‍ത്തിയാക്കിയിരുന്നു. 2020 ജനുവരിയില്‍ അന്തിക്കാട് സിഎച്ച്‌സിയുടെ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചു. ഡോണയ്ക്ക് ആദ്യമായി ലഭിച്ച ജോലി സ്ഥിരപ്പെട്ടിട്ട് അധികം നാളായിരുന്നില്ല.  

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജനയുടെ കീഴില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുന്ന വാര്‍ത്ത ടിവിയില്‍ വന്നപ്പോള്‍ ഡോണയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി അച്ഛന്‍ വര്‍ഗീസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രാന്ത-നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കൊവിഡിനെ ഭയന്ന് ഡ്യൂട്ടിക്ക് വരാതിരിക്കരുതെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും അന്ന് ഡോണയോട് താന്‍ പറയുകയും ചെയ്തു. ഡോണയുടെ ജീവന് പകരമായി ഇത് പിന്നീട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന്  വിതുമ്പലോടെ വര്‍ഗീസ് പറയുന്നു.  

കൊവിഡ് ഡ്യൂട്ടിക്ക് പോകാന്‍ ഡോണയ്ക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല. വളരെ സന്തോഷത്തോടെയാണ് ജോലിക്ക് ദിവസവും പോയിരുന്നത്. മകളുടെ ജീവന്റെ വിലയില്ല ഇന്‍ഷ്വറന്‍സായി ലഭിച്ച തുകയ്ക്ക്. എങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യം വളരെ വലുതും ആശ്വാസവുമാണ്. തന്റേയും ഭാര്യയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടായി ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ് ഇന്‍ഷ്വറന്‍സ് തുക. തങ്ങള്‍ക്ക് കഴിയുന്ന വിധം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തുക ചെലവഴിക്കുന്നുണ്ട്. ചികിത്സാധനസഹായമായി ഏറെ രൂപ ഇതിനകം പലര്‍ക്കും നല്‍കി കഴിഞ്ഞു. മകള്‍ മരിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് തുക എത്തിയതായും വര്‍ഗീസ് പറഞ്ഞു.

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.