×
login
മോഫിയയുടെ ആത്മഹത്യ; സിഐ സുധീര്‍ കുമാറിനെ സ്ഥലം മാറ്റി, ഡിജിപി അന്വേഷിക്കും; സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരമെന്ന് കുടുംബം

സ്റ്റേഷനിലേക്ക് എത്തിയ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഡിഐജിയുടെ വാഹനത്തിന്റെ ആന്റിന തകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് സിഐയെ സ്ഥലം മാറ്റുന്നതായി അധികൃതര്‍ അറിയിച്ചത്.

കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സ്ഥലം മാറ്റി. പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.  

മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലുവയില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. എന്നാല്‍ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലും നഗരത്തിലും സമരം തുടരുകയാണ്. സുധീര്‍ ഇന്ന് രാവിലെ സ്റ്റഷനില്‍ ജോലിക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എംഎല്‍എ അന്‍വര്‍ സാദത്ത് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

മോഫിയ പര്‍വീണിന്റെ മരണത്തില്‍ സിഐ സുധീര്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയത്. സ്റ്റേഷനിലേക്ക് എത്തിയ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഡിഐജിയുടെ വാഹനത്തിന്റെ ആന്റിന തകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് സിഐയെ സ്ഥലം മാറ്റുന്നതായി അധികൃതര്‍ അറിയിച്ചത്.  

എന്നാല്‍ സ്ഥലം മാറ്റം അംഗീകരിക്കില്ല. സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് യുഡിഎഫ് നിലപാട്. അതുവരെ സമരം തുടരാനാണ് തീരുമാനം. സ്റ്റേഷന്‍ ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചു.  

സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അത് കൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.  

ജനപ്രതിനിധികളും പോലീസും തമ്മില്‍ സ്റ്റേഷനുള്ളില്‍ സംഘര്‍ഷമുണ്ടായി. പിടി വലിയില്‍ ജനപ്രതിനിധികളും താഴെ വീണു. അന്‍വര്‍സാദത്തിന്റെ വാച്ചും റോജി എം. ജോണിന്റെ ഫോണും നഷ്ടപ്പെട്ടു. നിരവധി പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പോലീസ് ബസില്‍ കയറ്റി. എംപിയും എംഎല്‍എമാരും സമരം തുടരുകയാണ്. സിഐയെ സസ്പെന്‍ഡ് ചെയാതെ പിന്മാറില്ലെന്ന നിലപാടിലാണ് നേതാക്കള്‍.

നവംബര്‍ 23 ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ  മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്.  

എന്നാല്‍ ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നായിരുന്നു പോലീസ് ഇതിനോട്  പ്രതികരിച്ചത്. നേരത്തെയും ജോലിയില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.  

 

 

 

 

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.