×
login
മോഫിയ പര്‍വീണ്‍‍ കേസ്: സിഐ മോശമായി പെരുമാറിയിട്ടില്ല, ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡിഐജി റിപ്പോര്‍ട്ട്‍‌

കേസ് സംബന്ധിച്ച് ഇരു വീട്ടുകാരുമായി ചര്‍ച്ച നടത്തുന്നതിനിടെ മോഫിയ സിഐയുടെ മുറിയില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചു. ഇരു കൂട്ടും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി അവസരോചിതമായി ഇടപെടാന്‍ സിഐ സുധീറിന് സാധിച്ചിട്ടില്ല.

കൊച്ചി : ആലുവ മോഫിയ പര്‍വീണിന്റെ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച പറ്റിയതായി പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പെണ്‍കുട്ടിയോട് സിഐ മോശമായി പെരുമാറിയിട്ടില്ല. ആരോപണം സംബന്ധിച്ച് ഡിഐജി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇത്. 

കേസ് സംബന്ധിച്ച് ഇരു വീട്ടുകാരുമായി ചര്‍ച്ച നടത്തുന്നതിനിടെ മോഫിയ സിഐയുടെ മുറിയില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചു. ഇരു കൂട്ടും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി അവസരോചിതമായി ഇടപെടാന്‍ സിഐ സുധീറിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം മോഫിയയുടെ പരാതി ഒക്ടോബര്‍ 29ന് ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയതാണ്. എന്നാല്‍ സിഐയുടെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തത്.

തനിക്ക് സ്റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിരുന്നു. അദ്ദേഹത്തിനാണ് വീഴ്ച സംഭവിച്ചതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബര്‍ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. 

തുടര്‍ന്ന് 22-ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ വന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.  

 

 

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.