×
login
അശ്ലീല ചിത്രങ്ങള്‍ കാണുന്ന ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന മാതാപിതാക്കള്‍; കത്തിലൂടെ മുത്തലാഖ്; പപ്പായോട് സോറി പറഞ്ഞ് മൊഫിയ മരണത്തിലേക്ക്

പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല

കൊച്ചി: മൊഫിയ പര്‍വീണ്‍ എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിശദമായ ആത്മഹത്യ കുറിപ്പ് തയാറാക്കിയ ശേഷമാണ് മൊഫിയ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയുള്ള ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മൊഫിയയെ ജിവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് മൊഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരാതിയില്‍ ചര്‍ച്ച നടത്തുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഇന്നലെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയില്‍ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ മൊഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്നും ഇതില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സിഐ മൊഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.  

ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ ആലുവ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയാണ് പരാതി നല്‍കിയത്. ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സിഐ സി എല്‍ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. അശ്ലീല ചിത്രങ്ങള്‍ കാണുന്ന ഭര്‍ത്താവിനെ അയാളുടെ മാതാപിതാക്കളും പിന്തുണച്ചിരുന്നു. ഒരു മാസം മുന്‍പ് ഭര്‍ത്താവ് യുവതിയോട് മുത്ത്വലാഖ് ചൊല്ലിക്കൊണ്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിയപ്പോഴാണ് യുവതി ആലുവ പോലീസില്‍ പരാതി നല്‍കിയത്.  

കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടതായിരുന്നു സുഹൈലിനെ. നിശ്ചയം മാത്രമാണ് നടന്നതെന്നും പിന്നീട് യുവാവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും കുടുംബം പറഞ്ഞു. സ്ത്രീധനമായി ഒന്നും ആവശ്യമില്ല, മകളെ മാത്രം നല്‍കിയാല്‍ മതി എന്നാണ് യുവാവിന്റെ കുടുംബം പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീധനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. മൊഫിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളാണ് പെണ്‍കുട്ടി സഹിച്ചത് എന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.  

മൊഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ- പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല.'  ഞാന്‍ മരിച്ചാല്‍ അയാള്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവന്‍ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാട് സഹിച്ചു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കില്ല. സുഹൈലും അമ്മയും അച്ഛനും ക്രിമിനല്‍സ് ആണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം. സംഭവം പുറത്തുവന്നതോടെ ആലുവ സിഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം.

 

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.