login
'ഐസൊലേഷന്‍‍ വാര്‍ഡ് നോക്കാന്‍ കര്‍മി റെഡി'; കളമശ്ശേരി മെഡിക്കല്‍ കോളേജ് ‍കോവിഡ് വാര്‍ഡിലേക്ക് റോബോര്‍ട്ടിനെ നല്‍കി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ച് കൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റും അണുവിമുക്തമാക്കി തിരികെ എ്ത്തിക്കുക, രോഗികളുമായി ഡോകടര്‍ക്ക് വീഡിയോ കോളിനുള്ള അവസരം ഒരുക്കുക എന്നതാണ് റോബോട്ടിന്റെ ദൗത്യങ്ങള്‍.

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കാനായി ജിവനക്കാര്‍ക്കൊപ്പം റോബോര്‍ട്ടുമുണ്ട്. നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ മെഡിക്കല്‍ കോളേജിനായി നല്‍കിയതാണ് ഇത്.  

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ച് കൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റും അണുവിമുക്തമാക്കി തിരികെ എ്ത്തിക്കുക, രോഗികളുമായി ഡോകടര്‍ക്ക് വീഡിയോ കോളിനുള്ള അവസരം ഒരുക്കുക എന്നതാണ് റോബോട്ടിന്റെ ദൗത്യങ്ങള്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് ഫോബോട്ടിക്‌സ് നിര്‍മിച്ചതാണ് കര്‍മി ബോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട്. ശനിയാഴ്ച രാവിലെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന് റോബോട്ടിനെ കൈമാറി.  

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് കര്‍മിയിലൂടെ ലക്ഷ്യമിടുന്നത്. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുവരാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കും. ഒരിക്കല്‍ ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവര്‍ത്തനരീതി. 25 കിലോയോളം ആണ് കര്‍മിബോട്ടിന്റെ ഭാരം വഹിക്കാനുള്ള ശേഷി.  

സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും.സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കര്‍മി- ബോട്ടിന്റെ മറ്റു പ്രത്യേകതകള്‍.

ലോക്ഡൗണ്‍ അവസാനിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് ചാര്‍ജിങ്, സ്പര്‍ശന രഹിത ടെംപ്രേച്ചര്‍ ചെക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ റോബോട്ടില്‍ ഉള്‍പ്പെടുത്തുവാനാണ് അസിമോവ് റോബോട്ടിക്‌സ് പദ്ധതിയുണ്ട്. പിപിഇ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നം സമയത്ത് തന്നെ റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണ്. ഇതിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുമെന്നും കള്ക്ടര്‍ അറിയിച്ചു.  

ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു നല്‍കിയ നൈറ്റിങ്‌ഗേല്‍-19 എന്ന റോബോട്ടിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഉപയോഗിക്കുന്നുണ്ട്.

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.