login
അക്കൗണ്ടിലെ 5.17 കോടി രൂപ ബിനീഷ് മീനും പച്ചക്കറിയും വിറ്റുണ്ടാക്കിയത്; കോടതിയില്‍ ബിനീഷിനായി അഭിഭാഷകന്റെ വാദം; ജാമ്യഹര്‍ജി 19ലേക്ക് മാറ്റി

അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ പ്രധാന വാദം.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മെയ് 19ലേക്ക് മറ്റി.  

ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് വേറെ ഒരുപാട് കേസുകള്‍ പരിഗണിക്കേണ്ടതുള്ളതിനാല്‍ വിശമായ വാദം കേള്‍ക്കാന്‍ ഇപ്പോള്‍ സമയമില്ലെന്നും കോടതി വ്യക്തമാക്കി.  

ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാല്‍ അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരുകൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.  

അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ പ്രധാന വാദം.  

ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇത് പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണെന്നും കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.  

എന്നാല്‍ വിശദമായ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ വിധി പറയാനാകില്ലെന്ന് അറിയിച്ച കോടതി കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. നേരത്തെ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.  

ഏഴ് വര്‍ഷത്തിനുള്ളില്‍ 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയ ബിനീഷ്, 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്.  

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. നവംബര്‍ 11 മുതല്‍  പരപ്പന അഗഹ്രാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ സ്വത്തുക്കളെല്ലാം ഇഡി കണ്ടുകെട്ടി.

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.