×
login
'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

മോന്‍സന്റെ വീട്ടില്‍ വനം വകുപ്പും പരിശോധയ്ക്ക് ഒരുങ്ങുകയയാണ്. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന.

കൊച്ചി : കോടികളുടെ സാമ്പത്തിക തട്ടിപ്പിനായി മോന്‍സന്‍ മാവുങ്കല്‍ മുഖ്യമന്ത്രിയുടെ പേരും ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തുമെന്ന് മോന്‍സന്‍ മാവുങ്കല്‍ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പല കഥകളും മെനഞ്ഞാണ് മോന്‍സന്‍ നിക്ഷേപകരില്‍ നിന്നും പണം തട്ടിയത്.  

മോന്‍സന്‍മാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷമൊരുക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആണെന്ന് ഇയാള്‍ പലരോടും വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താന്‍ ലോക്‌നാഥ് ബെഹ്‌റ തന്നെ നേരിട്ടെത്തും. അവര്‍ക്കായി വലിയ പാര്‍ട്ടിയൊരുക്കണമെന്ന് മോന്‍സന്‍ അറിയിച്ചതായും അനൂപ് ആരോപിക്കുന്നുണ്ട്.  

ഇത് കൂടാതെ ദല്‍ഹിയിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശശിതരൂര്‍ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ ഇടപാടുകളില് വിശദമായ അന്വേഷണം നടത്തണമെന്ന് ഇന്റലിജെന്‍സ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്‌റ തന്നെയാണ് മോന്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലെ വീടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയത്. എ്ന്നാല്‍ അന്വേഷണത്തിന്റെ നിഴയില്‍ നില്‍ക്കുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ പോലീസ് മേധാവിയെയും മോന്‍സന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.  

അതിനിടെ മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്കും ബന്ധമുള്ളതായും റിപ്പോര്‍ട്ട്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെ ബാല താക്കീത് ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. നാല് മാസം മുമ്പുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോന്‍സന്റെ പല കാര്യങ്ങളും അറിയുന്ന അജിത്ത് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബാല അജിത്തിനെ ഫോണ്‍ വിളിക്കുന്നത്. മോന്‍സനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കില്‍ അജിതിന് എതിരായ കേസുകള്‍ പിന്‍വലിക്കാമെന്നുമാണ് ബാല പറഞ്ഞത്.

എന്നാല്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ സംഭാഷണം നാല് മാസം മുമ്പുള്ളതാണ. കൊച്ചിയിലെ തന്റെ അയല്‍വാസി. ഉയര്‍ന്ന ബന്ധങ്ങളുള്ള വ്യക്തി. സാമൂഹ്യ സേവനങ്ങള്‍ ധാരാളം ചെയ്യുന്ന വ്യക്തി ഇതാണ് മോന്‍സനുമായി തനിക്കുള്ള ബന്ധം. സഭാഷണം ഇപ്പോള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാല അറിയിച്ചു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ബാലയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പരാതിക്കാരനായ എം.ടി. ഷമീര്‍ ആരോപിക്കുന്നത്.  

അതിനിടെ മോന്‍സന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബ്ന്ധപ്പെട്ട് മോന്‍സന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.  

മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ കോടതിയില്‍ എത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യ പരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോന്‍സന്റെ വീട്ടില്‍ വനം വകുപ്പും പരിശോധയ്ക്ക് ഒരുങ്ങുകയയാണ്. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

ആഢംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാള്‍ക്കെതിരേ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സംഘവും കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തി.  

നേരത്തെ കലൂരിലെ വീട്ടിലും ചേര്‍ത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ വലിയ തോതില്‍ ആഢംബര വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ആഢംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത് ക്രൈംബ്രാഞ്ചിന് കൈമാറി.

 

 

 

 

 

  comment

  LATEST NEWS


  പരിമതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.