×
login
വൈദ്യനെ കൊന്നു തള്ളിയ ഷൈബിന്‍ അഷ്റഫ്‍ കൊടും കൊലയാളി; ദീപേഷിന്‍റെയും ഹാരിസിന്‍റെയും കൊലപാതകത്തിന് പിന്നില്‍ മലപ്പുറം സ്വദേശിയായ ഈ ഗ്യാങ്ലീഡറോ?

മൈസൂരിലെ നാട്ടുവൈദ്യനെ കഷണങ്ങളായി മുറിച്ച് കുഴിച്ചുമൂടിയ കൊലപാതകത്തിലെ പ്രതി ,ഷൈബിന്‍ അഷ്റഫിനെതിരെ കൂടുതല്‍ കൊലപാതക ആരോപണങ്ങള്‍.

കോഴിക്കോട്:മൈസൂരിലെ നാട്ടുവൈദ്യനെ കഷണങ്ങളായി മുറിച്ച് കുഴിച്ചുമൂടിയ കൊലപാതകത്തിലെ പ്രതി ,ഷൈബിന്‍ അഷ്റഫിനെതിരെ കൂടുതല്‍ കൊലപാതക ആരോപണങ്ങള്‍.  

ദൊട്ടപ്പന്‍കുളം സ്വദേശി ദീപേഷിനെ കൊന്നതും ഷൈബിന്‍  അഷ്റഫാണെന്നാണ് ഭാര്യ ആരോപിക്കുന്നത്. വടംവലി മത്സരത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദീപേഷന്‍റെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ച് കൊളഗപ്പാറിയിലെ കാപ്പിത്തോട്ടത്തില്‍ വലിച്ചെറിയുകയായിരുന്നു.  2020 മാര്‍ച്ച് നാലിനാണ് ദീപേഷിനെ കര്‍ണ്ണാടകയിലെ കുട്ടയിലെ എസ്റ്റേറ്റ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ദീപേഷിന്‍റെ ഭാര്യ ജിസ പി. ജോസും അമ്മ കനകവും ദീപേഷിന്‍റെ സഹോദരന്‍ ദിലീപ് കുമാറും ബത്തേരി പൊലീസില്‍ പരാതി നല്‍കി.  


കുന്ദമംഗലത്തെ പ്രവാസി വ്യവസായി ഹാരിസിനെ കൊന്നത് ഷൈബിന്‍ അഷ്റഫാണെന്ന് ഹാരിസിന്‍റെ ഉമ്മ ആരോപിക്കുന്നു. ഹാരിസിന്‍റെ ഭാര്യയുമായി ഷൈബിനുണ്ടായ രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും ഉമ്മ സൈറാബി പറയുന്നു. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലിനുമായി ഷൈബിന് രഹസ്യബന്ധമുണ്ടെന്നറിഞ്ഞതോടെ ഹാരിസ് പിണങ്ങുകയായിരുന്നു. ഹാരിസിനെതിരെ നേരത്തെ ഷൈബിന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. പണവും സ്വധീനവുമുള്ള ആളായതിനാലാണ് ഷൈബിനെതിരെ ഇതുവരെയും പരാതി നല്‍കാതിരുന്നതെന്നും ഉമ്മ പറൟുന്നു. 2020 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

 

 

  comment

  LATEST NEWS


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.