×
login
രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 610 പോലീസുകാര്‍ക്ക് കോവിഡ്; ഡ്യൂട്ടി ക്രമീകരിച്ചില്ല, മുപ്പതോളം പോലീസ്‍ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍

ആദ്യ രണ്ട് തരംഗ സമയത്തും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ ഡ്യൂട്ടി ക്രമീകരണവും ജോലിയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഡിജിപി നല്‍കിയിരുന്നു. സാനിറ്റൈസറും മാസ്‌കും കയ്യുറകളുമെല്ലാം വിതരണവും ചെയ്തിരുന്നതാണ്.

തിരുവനന്തപുരം :  സംസ്ഥാനത്തെ പോലീസ് സേനയ്ക്കിടയിലും കോവിഡ് കേസുകള്‍ ഉയരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തെ അറുനൂറോളം പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

കോവിഡില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലെ തന്നെ അവശ്യ സേവന വിഭാഗമാണ് പോലീസും. അവര്‍ക്കിടയില്‍ തന്നെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ 610 പോലീസുകാര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 530 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.  

രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ മുപ്പതോളം പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. വേണ്ട വിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കാന്‍ സാധിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്‌നങ്ങളും സംസ്ഥാനത്ത് ഇപ്പോള്‍ രൂക്ഷമാണ്. ഇത് കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും പോലീസിന്റെ തന്നെ ആവശ്യമുണ്ട്.  


സംസ്ഥാനത്തെ എട്ട് സ്റ്റേഷനില്‍ സിഐമാരടക്കം രോഗബാധിതരാണ്. ആദ്യ രണ്ട് തരംഗ സമയത്തും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ ഡ്യൂട്ടി ക്രമീകരണവും ജോലിയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഡിജിപി നല്‍കിയിരുന്നു. സാനിറ്റൈസറും മാസ്‌കും കയ്യുറകളുമെല്ലാം വിതരണവും ചെയ്തിരുന്നതാണ്. എന്നാല്‍ മൂന്നാം തരംഗം എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ തന്നെ കോവിഡ് വ്യാപിക്കുകയായിരുന്നു.  

 

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.