×
login
സിപിഎം മുന്‍ വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ വെട്ടിച്ചത് ലക്ഷങ്ങള്‍; പൊന്‍കുന്നത്തെ കുടുംബശ്രീയിലെ ചിട്ടി തട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം

ഇവര്‍ സംഘം ചേര്‍ന്ന് ഒന്നര ലക്ഷം രൂപ വരുന്ന 150 അംഗങ്ങളുടെ ചിട്ടിയാണ് നടത്തിയിരുന്നത്. എന്നാല്‍ നറുക്ക് വീണ 100 അംഗങ്ങള്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി നറുക്ക് വീണ വിവരം അംഗങ്ങളെ അറിയിക്കാതെ പണം ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വീടുവയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശയ്ക്ക് കൊടുക്കുന്നതിനുമാണ് ഈ പണം ഉപയോഗിച്ചതെന്നാണ് വിവരം.

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ നടന്ന ചിട്ടിതട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. കുടുംബശ്രീ ഭാരവാഹികളും രണ്ടാം വാര്‍ഡിലെ സിപിഎം മുന്‍ വനിതാ പണ്ടായത്തംഗവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം.

ഇവര്‍ സംഘം ചേര്‍ന്ന് ഒന്നര ലക്ഷം രൂപ വരുന്ന 150 അംഗങ്ങളുടെ ചിട്ടിയാണ് നടത്തിയിരുന്നത്. എന്നാല്‍ നറുക്ക് വീണ 100 അംഗങ്ങള്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി നറുക്ക് വീണ വിവരം അംഗങ്ങളെ അറിയിക്കാതെ പണം ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വീടുവയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശയ്ക്ക് കൊടുക്കുന്നതിനുമാണ് ഈ പണം ഉപയോഗിച്ചതെന്നാണ് വിവരം.

കൊവിഡ് മഹാമാരി ആയതിനാല്‍ ഏറിയ പങ്ക് സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിസംബന്ധിച്ച് ശരിയായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ കൃത്യമായി തവണകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഒരു ലക്ഷം രൂപ വരെ അടച്ച നൂറോളം ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയായെന്നാണ് അറിയുന്നത്.

തട്ടിപ്പ് വിവരം പുറത്തുവന്നതോടെ നിരവധി ആളുകള്‍ പരാതിയുമായി പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ പരാതിയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരെയും പരാതിക്കാരെയും ഒരുമിച്ചിരുത്തി പോലീസ് നടത്തിയ ചര്‍ച്ചയില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടായിരുന്നതിനാല്‍ കേസിന് പോയാല്‍ കാലതാമസം ഉണ്ടാകുമെന്ന ഇടനിലക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതിക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ഒരു മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് മൊത്തം തുകയും തിരിച്ച് നല്‍കണമെന്നാണ് ധാരണ. സാമ്പത്തിക കേസായതിനാല്‍ പോലീസിന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. തട്ടിപ്പുകാര്‍ ധാരണ ലംഘിച്ചാല്‍ പരാതിക്കാര്‍ക്ക് കോടതിയെ ആശ്രയിക്കേണ്ടിവരും.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.