മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആര്‍എസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം.ടി. രമേശ്.
കോഴിക്കോട് : തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെയ്ക്കാനുള്ള കോടിയേരിയുടെ ശ്രമം നീചം. പാര്‍ട്ടിക്ക് രക്തസാക്ഷിയെ വീണുകിട്ടയതിലുള്ള ആഹ്ലാദമാണ് സിപിഎം നേതാക്കള്‍ക്കുള്ളതെന്ന് എം.ടി. രമേശ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
ലഹരിക്കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തി വരുന്നത്. കേസിലെ അഞ്ച് പ്രതികളില്‍ മൂന്ന് പേര് സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ യുവമോര്‍ച്ച പ്രസിഡന്റ് സ്ഥാനത്ത് നീക്കിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് ഇയാളെ യുവമോര്‍ച്ചയില്‍ നിന്ന് നീക്കിയതാണ്. ജിഷ്ണു നിലവില്‍ ബിജെപിയില്‍ അംഗമാണോയെന്ന് തനിക്കറിയില്ല. വ്യക്തി വൈരാഗ്യത്തിനെ തുടര്‍ന്നാണ് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് പോലീസിന്റെ നിലപാട് മാറിയത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്.
മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആര്‍എസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം.ടി. രമേശ് പറയുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചില്‍ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.
അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയില്‍ നിന്നും കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറില്‍ വാടക മുറിയില്‍ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. സിപിഎമ്മിന് ഇടപെടാന്‍ കഴിയുന്നതിന് മുന്നേ പ്രതികള്‍ പിടിയിലായി. ഇല്ലെങ്കില്‍ ഇതിന്റെ പേരില്‍ നിരപരാധികളായ ബിജെപിക്കാര്‍ക്കും ആര്‍എസ്എസുകാര്‍ക്കുമെതിരെ കേസെടുത്തേനെ.
തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ ഡിവൈഎഫ്ഐ നേതാക്കള്‍ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു. സിപിഎം പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എം.ടി. രമേശ് ആരോപിച്ചു.
അതേസമയം കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് പ്രസിദ്ധീകരിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണ്. വാക്സിന് എടുക്കാത്ത അധ്യാപകരുടെ പേര് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതാണ്. എന്നാല്‍ പിന്നീട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. മന്ത്രി വിഷയത്തില്‍ മലക്കം മറിയുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകാനുള്ള കാരണം വ്യക്തമാക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന