×
login
നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയവര്‍ പറയുന്നത് കേള്‍ക്കരുത്; നിയമസഭയില്‍ പ്രതിപക്ഷത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി മന്ത്രി മുഹമ്മദ് റിയാസ്

ബ്രഹ്‌മപുരം ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയങ്ങള്‍ക്കൊന്നും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷത്തെ നട്ടെല്ലില്ലാത്തവരെന്ന് പറഞ്ഞ് അപമാനിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അടിയന്തിരാനുമതി തേടി പ്രതിപക്ഷം പ്രമേയം നല്‍കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പരമാര്‍ശം.  

പോത്തന്‍കോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷ എംഎല്‍എയായ ഉമ തോമസാണ് സ്പീക്കര്‍ക്ക് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. വനിതാ, സ്ത്രീ വിഷയങ്ങള്‍ പൊതുവേ സഭയില്‍ ചര്‍ച്ച ചെയ്യാറുള്ളതാണ്. എന്നാല്‍ വിഷയത്തിന് അടിയന്തിര സ്വഭാവം ഇല്ലെന്നും സബ് മിഷനായി നല്‍കാമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ബ്രഹ്‌മപുരം ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയങ്ങള്‍ക്കൊന്നും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധം അറിയിക്കുകയായിരുന്നു.  

അതിനിടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതിപക്ഷത്തെ നട്ടെല്ലില്ലാത്തവരെന്ന് വിളിച്ചത്. നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.  


തുടര്‍ന്ന് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണം. സെക്രട്ടേറിയറ്റിന് മൂക്കിനു താഴെ സ്ത്രീകള്‍ക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചോദിച്ചു.  

 

 

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.