×
login
രാഹുല്‍ഗാന്ധിയുടെ 'ടാറ്റാ ബൈബൈ' സംസ്കാരം‍ വയനാട്ടിലും; രാഹുലിന്‍റെ പണം നിരസിച്ച് മുക്കം നഗരസഭ; ‍വികസനത്തിന് പണം കൃത്യനേരത്ത് നല്‍കിയില്ലെന്ന് പരാതി

വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്.

കോഴിക്കോട്: വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്.  

ഈ തുക തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് മുക്കം നഗരസഭ ജില്ല കളക്ടര്‍ക്കും ജില്ലയിലെ ആസൂത്രണ വിഭാഗം ഓഫീസര്‍ക്കും കത്തയച്ചു. മുക്കം നഗരസഭാ സെക്രട്ടറി ഫണ്ട് വേണ്ടെന്ന് ആവശ്യപ്പെട്ടതിനാല്‍ ഈ തുക എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.  

ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാസൗകര്യം ലഭ്യമാക്കാനാണ് രാഹുല്‍ഗാന്ധി പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് വാദം. ഈ വര്‍ഷത്തേക്ക് ഈ ഫണ്ട് ഉള്‍പ്പെടുത്താനാവില്ലെന്നാണ് മുക്കം നഗരസഭ പറയുന്നത്.ഒരു മണ്ഡലത്തിനകത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക്   കൃത്യസമയത്ത് ഫണ്ട് നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്നാണ് നഗരസഭയുടെ വാദം.  


വയനാട്ടില്‍ 4.3 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച രാഹുല്‍ ഗാന്ധിയ്ക്ക് എന്തായാലും ആദ്യമായി വയനാട്ടില്‍ മത്സരിച്ചതിന്‍റെ ജനപിന്തുണ ഇപ്പോഴില്ല. ഇതുതന്നെയാണ് ഉത്തര്‍പ്രദേശിലെ അമേഠിയിലും സംഭവിച്ചത്. ഒരു കാലത്ത് ഗാന്ധികുടുംബത്തിന്‍റെ കുത്തകയായിരുന്ന മണ്ഡലം പിന്നീട് കൈവിട്ടുപോവുകയായിരുന്നു. ഗാന്ധി കുടുംബത്തിന്‍റെ ടാറ്റാ ബൈബൈ സംസ്കാരം ഒരിയ്ക്കലും ഇനി ജനങ്ങള്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രം വരിക. പിന്നീട് ടാറ്റാ ബൈബൈ പറഞ്ഞ് സ്ഥലം വിടുക. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും വരിക. അതുതന്നെയാണ് വയനാട്ടിലും സംഭവിക്കുന്നത്. ഈ രീതി അമേഠിയില്‍ പിന്തുടര്‍ന്നതാണ് രാഹുലിനെ തോല്‍പിക്കാന്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ സഹായിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ 55000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചത്.  

 

 

  comment

  LATEST NEWS


  തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.