×
login
മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് തിരിച്ചടി; അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി; വിധി നാളെ

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കിട്ടിയാല്‍ തമിഴ്നാടിന്റെ മേല്‍ക്കോയ്മയ്ക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരവും തമിഴ്നാടാണ് കയ്യടക്കി വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്നാട് തള്ളിക്കളയുന്നതാണ് പതിവ്. മേല്‍നോട്ട സമിതിക്ക് അധികാരം കിട്ടിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം എടുക്കുന്നത്

ന്യൂദല്‍ഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഡാം സുരക്ഷാ നിയമത്തില്‍ പറയുന്നതിനു തത്തുല്യമായി മേല്‍നോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കേണ്ടതുണ്ട്. ഇതിനായി ഉച്ചവരെയുള്ള സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും സുരക്ഷാപ്രശ്നം ഉന്നയിച്ചുള്ള ഹര്‍ജികളില്‍ വിധി പറയുന്നത്. ജസ്റ്റിസ്.എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡാം സുരക്ഷാ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ ശാക്തീകരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഈ ഘട്ടത്തില്‍ പരിഗണിക്കുകയുള്ളുവെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിഭാഷകരില്‍ ഒരാളെ സുപ്രീംകോടതി മുറിക്ക് പുറത്താക്കി. ഈ കേസില്‍ തുടര്‍ന്ന് താങ്കളുടെ സഹായം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കിട്ടിയാല്‍ തമിഴ്നാടിന്റെ മേല്‍ക്കോയ്മയ്ക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരവും തമിഴ്നാടാണ് കയ്യടക്കി വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്നാട് തള്ളിക്കളയുന്നതാണ് പതിവ്. മേല്‍നോട്ട സമിതിക്ക് അധികാരം കിട്ടിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം എടുക്കുന്നത്


 

 

 

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.