×
login
പിണറായിയുടെ കത്തിനും പുല്ലുവില നല്‍കാതെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍; മുന്നറിയിപ്പില്ലാതെ വീണ്ടും മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നു

ഇന്നു പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായതോടെ ഒരറിയിപ്പും ഇല്ലാതെ ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനു പോലും വേണ്ട പരിഗണന നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തരുതെന്ന് കേരളം പല തവണ വാക്കാല്‍ ആവര്‍ത്തിച്ച ശേഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചത്. എന്നാല്‍, ഇന്നു പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായതോടെ ഒരറിയിപ്പും ഇല്ലാതെ ഷട്ടറുകള്‍ തുറന്നു. 141.95 ആയിരുന്ന ജലനിരപ്പ് ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് 142 അടിയായി ഉയര്‍ന്നത്. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 5668 .16 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 9 ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്ത് വിടുന്നത്. ആദ്യം നാല് ഷട്ടറുകളായിരുന്നു തുറന്നത്. പിന്നീട് അത് ഒമ്പതാക്കി ഉയര്‍ത്തുകായിരുന്നു. ഡാമിലേക്ക് എത്തുന്ന നീരൊഴുക്ക് കുറയാതിരുന്നാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന നിലയാണ് ഉള്ളത്.  

അതേസമയം, ഇത്തവണയും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന തമിഴ്നാടിന്റെ നടപടിക്ക് എതിരെ പ്രദേശവാസികളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജലം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണം എന്ന ആവശ്യവുമായി തമിഴ്നാട് കര്‍ഷക യൂണിയന്‍ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധം ഉള്‍പ്പെടെ വ്യാപകമാക്കുകയാണ് സംഘടനകള്‍. പൊങ്കാല നടത്തിയാണ് തമിഴ്നാട് കര്‍ഷകരുടെ പ്രതിഷേധം.  


 

 

 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.