login
ധ്യാനം സംഘടിപ്പിച്ചതില്‍ സിഎസ്‌ഐ സഭ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല; മാസ്‌ക് വെയ്ക്കുന്നതില്‍ പോലും അലംഭാവമുണ്ടായെന്ന് സബ്കളക്ടര്‍ റിപ്പോര്‍ട്ട്‍‌

നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വൈദികര്‍ ഒത്തുകൂടിയതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചോ എന്ന് ജില്ലാ പോലീസ് മേധാവി പരിശോധിക്കും

ദേവികുളം : കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് സിഎസ്‌ഐ സഭ മൂന്നാറില്‍ ധ്യാനം സംഘടിപ്പിച്ചതെന്ന് ശരിവെച്ച് ദേവികുളം സബ്കളക്ടര്‍. ഇതുമായി ബന്ധപ്പെട്ട് സിഎസ്‌ഐ സഭയുടെ വിശദീകരണം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഇന്ന് കൈമാറും.  

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കേ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് സിഎസ്‌ഐ ധ്യാനം സംഘടിപ്പിച്ചത്. 322 പേരാണ് യോഗത്തില്‍ പങ്കെടുത്തതില്‍ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സിഎസ്‌ഐ അറിയിച്ചത്. എന്നാല്‍ 450 വൈദികര്‍ യോഗത്തില്‍ പങ്കെടുത്തെന്നും കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിച്ചില്ല. മാസ്‌ക് വെയ്ക്കുന്നതില്‍ പോലും അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വൈദികര്‍ ഒത്തുകൂടിയതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചോ എന്ന് ജില്ലാ പോലീസ് മേധാവി പരിശോധിക്കും. ധ്യാനത്തില്‍ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് ധര്‍മ്മരാജ് റസാലവും വൈദികരും കേസില്‍ പ്രതികളാകും.  

അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത വൈദികരില്‍ രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും എണ്‍പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകിയെന്‌നും തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.  

 

 

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.