×
login
വ്യാജ രേഖയുണ്ടാക്കി പട്ടയ ഭൂമി തട്ടിയെടുക്കല്‍: മൂന്നാറിലെ ഒന്നര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍

1999-ല്‍ മരിയാദാസ് തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍ പട്ടയം സംഘടിപ്പിച്ച് ഒന്നര ഏക്കര്‍ ഭൂമി കൈക്കലാക്കുകയായിരുന്നു.

മൂന്നാര്‍ : വ്യാജ പട്ടയമുണ്ടാക്കി നേടിയ മൂന്നാറിലെ ഒന്നര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം. മരിയാദാസ് എന്നയാല്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയ ഭൂമി തിരിച്ചു പിടിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ഇയാള്‍ കൈക്കലാക്കിയ നാല് പട്ടയങ്ങള്‍ റദ്ദാക്കിയത് കളക്ടര്‍ ശരിവെച്ചിട്ടുണ്ട്.  

1999-ല്‍ മരിയാദാസ് തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍ പട്ടയം സംഘടിപ്പിച്ച് ഒന്നര ഏക്കര്‍ ഭൂമി കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ബന്ധുക്കളൊന്നും അറിഞ്ഞിരുന്നില്ല. സ്വകാര്യ വ്യക്തി ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  

തന്റെ മുത്തച്ഛന്റെ കാലത്ത് കൈവശം വെച്ചിരുന്നതാണെന്നും പിന്നീട് ഒരു സര്‍ക്കാര്‍ പദ്ധതിക്കായി കൈമാറിയ ഭൂമിയാണ് ഇത്. പിന്നീട് സര്‍ക്കാര്‍ പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ വ്യക്തി പരാതി നല്‍കിയത്.  തുടര്‍ന്ന് ഹൈക്കോടതിയില്‍ ഉള്‍പ്പടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിശദ പരിശോധന നടക്കുകയും ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയുമായിരുന്നു.  

ഇത്തരത്തില്‍ നാല് പട്ടയങ്ങളാണ് റദ്ദാക്കിയത്. ബാക്കി പതിനൊന്ന് പട്ടയങ്ങള്‍ കൂടി റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ആളുകളെ വിളിച്ച് ഹിയറിങ് ഉള്‍പ്പെടെ നടത്തി തുടര്‍നടപടി സ്വീകരിക്കാനാണ് സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  


 

 

 

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.