login
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെയും ഗുണ്ടാ സംഘം ആക്രമിച്ചു. ഇവര്‍ ചികിത്സയിലാണ്. അതില്‍ കാശിനാഥന്‍ എന്നയാള്‍ ബിജെപി പ്രവര്‍ത്തകനാണ്.

ആലപ്പുഴ: വള്ളികുന്നത്ത് പത്താംക്ലാസുകാരന്‍  അഭിമന്യു (15) കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പദ്ധതിയിട്ട മുതലെടുപ്പ് ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളികുമാറും വള്ളിക്കുന്നും പോലീസും വ്യക്തമാക്കിയതോടെ സിപിഎം നീക്കം ജനംതിരിച്ചറിഞ്ഞു. അഭിമന്യുവിന്റെ മരണം സ്ഥിരീകരിച്ചതോടെ സിപിഎം ജില്ലാനേതാക്കളടക്കം വ്യാജപ്രചരണം തുടങ്ങിയിരുന്നു. ഇതിനെയെല്ലാം തള്ളി അച്ഛനും പോലീസും രംഗത്ത് വന്നതോടെ സിപിഎം വെട്ടിലായി. അഭിമന്യുവിന്റെ ഒപ്പം പരിക്കേറ്റ കാശി കാശിനാഥ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.

മേഖലയില്‍  നടത്തിയ സിപിഎം ഹര്‍ത്താലിലും കൂടുതല്‍ നുണപ്രചരണങ്ങള്‍ വ്യാപകമാക്കിയിരുന്നു.

 വിഷുദിനം രാത്രി പത്ത് മണിക്ക് പടയണിവട്ട ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘട്ടനം ഉണ്ടായത്. കഴിഞ്ഞാഴ്ച വള്ളികുന്നത്തെ മറ്റൊരു സ്ഥലത്തുവെച്ച് മരിച്ച അഭിമന്യുവിന്റെ മൂത്ത സഹോദരന്‍ അനന്ദുവും പ്രതിയെന്നു കരുതുന്ന വ്യക്തിയുമായി വാക്കേറ്റം നടന്നിരുന്നു.  അനന്ദുവിനെത്തേടി എത്തിയ പ്രതികള്‍ അഭിമന്യുവുമായി കലഹിക്കുകയും  കത്തികുത്തില്‍ കലാശിക്കുകയും ആയിരുന്നു.

രാഷ്ട്രീയ ബന്ധമില്ല: അച്ഛന്‍

 അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍ പറഞ്ഞു. അഭിമന്യു ഒരു പ്രശ്‌നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ അംഗമാണ്. കുടുംബം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഇതില്‍ നിന്നും വ്യത്യസ്ഥ നിലപാടു സ്വീകരിക്കുന്ന രീതിയാണ് അഭിമന്യുവില്‍ കണ്ടു വന്നിരുന്നത്. അവനെ സിപിഎമ്മിന്റെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കരുവാക്കുന്നതില്‍ അമര്‍ഷമുണ്ട്.ഇതില്‍ നിന്നും പ്രീയപ്പെട്ട സഖാക്കള്‍ പിന്‍ വാങ്ങണമെന്നും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുവാന്‍ പോലീസിനെ സഹായിക്കണമെന്നും അമ്പിളി കുമാര്‍ ആവശ്യപ്പെട്ടു.

പ്രതിയെ തിരിച്ചറിഞ്ഞു

. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു.അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന.പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം

സിപിഎം ശ്രമം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍: ആര്‍എസ്എസ്

സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള സിപിഎം നീക്കം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്ന് ആര്‍എസ്എസ്. കഞ്ചാവ്ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകം. പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്താന്‍ സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങയിരിക്കുന്നത് വള്ളികുന്നത്തെ സിപിഎം നേത്യത്വത്തിന്റെ ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്.

സമൂഹത്തിന് ആകെ ഭീഷണിയായി മാറുന്ന ഗുണ്ടാകഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ നാട് ഒന്നാകെ നിന്ന് അപലപിക്കേണ്ടസമയത്ത് കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സിപിഎമ്മിന്റ ശ്രമം, സിപിഎം ന് ചുളുവില്‍ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നാട് ഒറ്റകെട്ടായി നിന്ന് പ്രതികരിക്കണമെന്നും  പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ജില്ലാ കാര്യവാഹ് സി.ജി.മധു പ്രസാദ് പറഞ്ഞു. 

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.