×
login
അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കുറയുന്നു; ഡിഫി വേദിയില്‍ ഇസ്‌ളാം തീവ്രവാദത്തിന്റെ തൊലിയുരിഞ്ഞ് മുരുകന്‍ കാട്ടാക്കട

അമ്മമാര്‍ കുട്ടികളെ അയല്‍ രാജ്യങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന വിഷയം മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നിഷേധിച്ച വിഷയം വരെ ഇടത് സഹയാത്രികന്‍ കൂടിയായ കവി എണ്ണി പറഞ്ഞു.

തിരുവനന്തപുരം:   ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റ് പരിപാടിയില്‍ മുരുകന്‍ കാട്ടാക്കട നടത്തിയ പ്രസംഗം വൈറലായി.  ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയക്കുന്നത് തടയണമെന്ന്ബിജെപി ആവശ്യപ്പെട്ടതിനെതിരെയാണ് 'ഡിഫി'  പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടനം ചെയ്യാനെത്തിയ മുരുകന്‍ കാട്ടാക്കട പ്രസംഗിച്ചതെല്ലാം ഇസ്‌ളാം തീവ്രവാദത്തെക്കുറിച്ചും. താലിബാന്റെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള   ദൂരംകുറയുകയാണെന്ന് മുരുകന്‍ പറയുന്നു. അമ്മമാര്‍ കുട്ടികളെ അയല്‍ രാജ്യങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന വിഷയം മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നിഷേധിച്ച വിഷയം വരെ ഇടത് സഹയാത്രികന്‍ കൂടിയായ കവി എണ്ണി പറഞ്ഞു.

പ്രസംഗത്തില്‍ നിന്ന്

 • 'ഗാന്ധാരി സ്വന്തം മക്കളുടെ വ്യത്തികേട് കാണണ്ട എന്നു കരുതി സ്വയം കണ്ണുകെട്ടി. ഗാന്ധാരിയുടെ അഫ്ഗാനിസ്ഥാനും ഇപ്പോള്‍ കണ്ണുകെട്ടുകയാണ്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കുറവാണ്  താലിബാന്‍ ഭരണത്തില്‍ വന്നപ്പോള്‍ കണ്ട ചില ചിത്രങ്ങള്‍ മനസ്സില്‍ വേദന ഉണ്ടാക്കുന്നതാണ്.   അതിര്‍ത്തിയില്‍ കമ്പിവേലിക്കു  മുകളിലൂടെ അമ്മമാര്‍ കുട്ടികളെ വാരി എറിയുന്ന ചിത്രമാണ്. എറിയുകയാണ്. അടുത്ത രാജ്യത്തെ ഏതെങ്കിലും തെരുവില്‍ ചെന്ന് വീണ് ജീവന്‍ നിലനിര്‍ത്തുകയാണെങ്കില്‍ മക്കള്‍ അവിടുത്തെ സ്വാതന്ത്ര്യത്തിന്റെ ശ്വാസം  എടുത്ത് ജീവിച്ചിരുന്നാല്‍ മതി എന്ന് അമ്മമാര്‍ കരുതുന്നു.മറ്റൊന്ന് അവിടെ കോളേജ് തുറന്നതിന്റെ ചിത്രമായിരുന്നു.  ലോകരാജ്യങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു അത്. ഒരു വശത്ത് ആണ്‍കുട്ടികള്‍ മറുവശത്ത് പെണ്‍കുട്ടികള്‍. നടുക്കിലൂടെ കര്‍ട്ടന്‍ ഇട്ടിരിക്കുന്നു. താലിബാന്‍ ഭരണം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയെങ്കിലും പഠിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് അവരൊരു പ്രഖ്യാപനം നടത്തി. ആചിത്രം മനസ്സില്‍നിന്ന് മായുന്നില്ല. രാവിലെ അനുജനും ചേട്ടനും ചേച്ചിയും അനുജത്തിയും എല്ലാം യൂണിഫോം ഇട്ട് സ്‌ക്കൂളിലെത്തിയപ്പോളാണ് ഓര്‍ഡര്‍ വരുന്നത്. ഇന്നുമുതല്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഇല്ല എന്ന്. വന്ന അനുജനും ചേട്ടനും സ്‌ക്കൂളിലേക്ക്  പോകുമ്പോള്‍ , ചേച്ചിയും അനുജത്തിയും അവസാനമായി തൂക്കിയ സ്‌ക്കൂള്‍ യൂണിഫോം ധരിച്ച് കുനിഞ്ഞ മുഖവുമായി വീട്ടിലേക്ക്  തിരിച്ചുപോകുന്ന വേദന ജനകയായ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല. ഈ ചിത്രം ഇന്ത്യയുടേതായി മാറാന്‍ വലിയ ദൂരമൊന്നുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.ഇത്തരം ചെറിയ കാര്യങ്ങള്‍ ചെറുതാണെന്നു കരുതുന്നില്ല. അഫ്ഗാനിസ്ഥാനിലെ ആണിനും പെണ്ണിനും അവരുടെ ശരീരത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പുരുഷനോടൊപ്പമല്ലാതെ സ്ത്രീക്ക് പുറത്തിറങ്ങാനാവില്ല. പുരുഷന് താടിവടിക്കാനും കഴിയുന്നില്ല.  അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ അത്ര അകലെയൊന്നുമല്ല'

മുരുകന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 'മുരുകന്‍ ബിജെപിയില്‍ ചേര്‍ന്നോ',  'പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലോ', 'സര്‍ക്കാര്‍ അവാര്‍ഡ് ഇനി പ്രതീക്ഷിക്കണ്ട' തുടങ്ങി നിരവധി ട്രോളുകളും ഇറങ്ങി.

 

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.