സംഗീത സംവിധായകന് ആലപ്പി രംഗനാഥ് അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആലപ്പി രംഗനാഥ് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്നു
കോട്ടയം; സംഗീത സംവിധായകന്ആലപ്പി രംഗനാഥ് അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി ആയിരത്തിയഞ്ഞൂറിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന് കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസനം പുരസ്കാരം ലഭിച്ചത്. മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സിനിമ, നാടകം, ലളിതസംഗീതം, ഭക്തിഗാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അവിസ്മരണീയമായ ഗാനങ്ങള്‍ അദ്ദേഹം തീര്‍ത്തു. സംഗീത സംവിധാനം പോലെ ഗാനരചനയും ഒരുപോലെ വഴങ്ങിയ അദ്ദേഹം വിവിധ മേഖലകളിലായി ആയിരത്തിയഞ്ഞൂറില്‍പ്പരം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഒടുവില്‍ രണ്ട് സിനിമകളുടെ സംവിധായകനുമായി.
1949ല്‍ ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകനായി ജനിച്ച. ആദ്യ സിനിമ ജീസസിലെ ഓശാന...ഓശാന..കര്‍ത്താവിനോശാനാ..മിശിഹാ എന്ന ഗാനം അദ്ദേഹത്തെ പൊടുന്നനെ ശ്രദ്ധേയനാക്കി. പിന്നീട് യേശുദാസ് സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയില്‍ അദ്ദേഹം അവിസ്മരണീയമായ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അതില്‍ സ്വാമി സംഗീതം ആലപിക്കും താപസ ഗായനകനല്ലോ ഞാന്‍ എന്ന അയ്യപ്പഭക്തിഗാനത്തിന് വലിയ സ്വീകരണം ലഭിച്ചു.
അദ്ദേഹത്തിന്റെ പറയൂ നിന് ഗാനത്തിന് നുകരാത്ത തേനിന്റെ, എന്ന ലളിതസംഗീതവും പ്രശസ്തമാണ്. എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം..., കന്നിമല..പൊന്നുമല., മകര സംക്രമ ദീപം കാണാന്‍ തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും മരണമില്ലാത്ത അയ്യപ്പഭക്തിഗാനങ്ങളാണ്. ക്ലാസികല്‍ നര്‍ത്തകിയും അധ്യാപികയുമായ ബി. രാജശ്രീയാണ് ഭാര്യ.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ