login
പിടിമുറുക്കുന്നത് തീവ്രവാദം; ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതം; സമുദായ വോട്ടുകള്‍ ചോര്‍ന്നുവെന്ന് മുസ്ലിം ലീഗ് നേതൃത്വം

ഗുരുവായൂരില്‍ മാത്രമല്ല മലപ്പുറമൊഴികെ മറ്റെല്ലാ ജില്ലകളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ സമുദായത്തെ ഹൈജാക്ക് ചെയ്തതുകൊണ്ടാണിത്, മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു. കടുത്ത വര്‍ഗീയതയും തീവ്രവാദവും പറയുന്നവരോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യം. യുവാക്കളാണ് കൂടുതലായി തീവ്രവാദ നിലപാടിലേക്ക് പോകുന്നത്. ഇവരുടെ വോട്ടുകളാണ് ഗുരുവായൂരില്‍ കെ.എന്‍.എ ഖാദറിന് നഷ്ടമായത്, അദ്ദേഹം പറയുന്നു.

തൃശൂര്‍ : ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതമെന്ന് മുസ്ലീം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വം. മുതിര്‍ന്ന നേതാവായ കെ.എന്‍.എ ഖാദറിനെ രംഗത്തിറക്കി ഇക്കുറി മണ്ഡലം പിടിക്കാമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. സമുദായ വോട്ടുകള്‍ ഇത്തവണ ചോര്‍ന്നുവെന്ന് തന്നെയാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.

ഗുരുവായൂരില്‍ മാത്രമല്ല മലപ്പുറമൊഴികെ മറ്റെല്ലാ ജില്ലകളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ സമുദായത്തെ ഹൈജാക്ക് ചെയ്തതുകൊണ്ടാണിത്, മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു. കടുത്ത വര്‍ഗീയതയും തീവ്രവാദവും പറയുന്നവരോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യം. യുവാക്കളാണ് കൂടുതലായി തീവ്രവാദ നിലപാടിലേക്ക് പോകുന്നത്. ഇവരുടെ വോട്ടുകളാണ് ഗുരുവായൂരില്‍ കെ.എന്‍.എ ഖാദറിന് നഷ്ടമായത്, അദ്ദേഹം പറയുന്നു.

മതേതരവാദിയും ലിബറലുമായ കെ.എന്‍.എ ഖാദറിനെ തോല്‍പ്പിക്കാന്‍ തീവ്ര നിലപാടുകളുള്ള മുസ്ലീം സംഘടനകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെന്നാണ് ലീഗ് നേതൃത്വം കണക്കാക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങോട്ട് ചായുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെ കെ.എന്‍.എ ഖാദറിനെ സഹായിക്കാനാണ് ബിജെപി ശ്രമമെന്ന് ഇടത് മുന്നണി വ്യാപക പ്രചാരണം അഴിച്ചുവിട്ടു. ഇത് തീവ്രവാദ ശക്തികളെ ഒപ്പം ചേര്‍ക്കാനുള്ള തന്ത്രമായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.  

ബിജെപി വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.   ഇവിടെ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് എന്‍ഡിഎ പിന്തുണ പ്രഖ്യാപിച്ചതോടെ അക്കാര്യത്തില്‍ വ്യക്തതയായി. പതിനായിരം വോട്ടോളം ദിലീപ് നായര്‍ക്ക് ലഭിച്ചു. വന്‍തോതില്‍ ബിജെപി അനുകൂല വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും പോളിങ് ശതമാനം കുറവും ഗുരുവായൂര്‍ മണ്ഡലത്തിലായിരുന്നു.

പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കെ.എന്‍.എ ഖാദര്‍ കാണിക്കയര്‍പ്പിച്ചത് ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തീവ്ര വര്‍ഗീയ പ്രചാരണം നടത്തിയതായും  ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ഗുരുവായൂരില്‍ മാത്രമല്ല മുസ്ലീം ലീഗിന്റെ പലമണ്ഡലങ്ങളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പ്രാദേശികമായി പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയ അരഡസന്‍ സീറ്റുകളിലെങ്കിലും പരാജയപ്പെടാന്‍ ഇതിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.