ലീഗിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ഹര്‍ജി നല്‍കിയത്.
ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നും മുസ്ലിം ഇതര മതക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കരുതെന്നുമാണ് ആവശ്യം. ലീഗിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ഹര്‍ജി നല്‍കിയത്. 1995ലെ നിയമപ്രകാരം പൗരത്വം നല്കാന് സാധിക്കില്ലെന്ന് കാട്ടിയാണ് ഹര്‍ജി.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള സര്‍ക്കുലര്‍ അടക്കം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്തികള്‍ക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി ഒരാളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമം പൂര്‍ണമായും ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ളതാണ്. ഭരണഘടനയുടെ ധാര്‍മികത ലംഘിക്കുന്നതുമല്ല; 129 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
പൗരത്വം നല്‍കുന്നതിന് കൃത്യമായ നിയമമുണ്ട്. ഈ നിയമത്തില്‍ പറയുന്നതു പ്രകാരം തന്നെയാണ് പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതും. അതിനാല്‍, സര്‍ക്കാരിന് പൗരത്വ നിയമ ഭേദഗതി വഴി കൂടുതല്‍ അധികാരം ലഭിച്ചിട്ടില്ല, ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി. ജോഷി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഭരണഘടനാപരമായി തന്നെ മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗം ജനങ്ങളും പൗരന്മാരായി ഇവിടെയുണ്ട്. ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അയല്‍രാജ്യങ്ങളിലെ ജനസംഖ്യാപരമായ പ്രത്യേകതകളും മതപരമായ കാര്യങ്ങളുമടക്കം പല ഘടകങ്ങള്‍ പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയം തേടാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഇന്ത്യയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ