×
login
പ്രയാഗ് രാജ് കലാപകാരികളുടെ വീട് പൊളിച്ചതിന് കേരളത്തില്‍ അക്രമത്തിന് ആഹ്വാനം; ആയിഷ റെന്നയടക്കം മതമൗലിക വാദികള്‍ അറസ്റ്റില്‍, വിവാദം (വീഡിയോ)

ദല്‍ഹി കലാപസമയത്ത് കലാപകാരിയെ പിന്നിലൊളിപ്പിച്ച് പോലീസിനോട് തര്‍ക്കിച്ച് ട്രോളുകളില്‍ നിറഞ്ഞ യുവതി കൂടിയാണ് ആയിഷ റെന്ന.

തിരുവനന്തപുരം: പ്രവാചക നിന്ദ ആരോപിച്ച് യുപിയില്‍ പ്രയാഗ് രാജ്, ഷഹന്‍പുര്‍ എന്നിവടങ്ങില്‍ അക്രമവും കലാപവും അഴിച്ചുവിടുന്ന ക്രിമിനലുകള്‍ക്ക് എതിരേ കടുത്ത നിലപാടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നത്. കലാപകാരികള്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റുകയാണ് അധികൃതര്‍. എന്നാല്‍, ഇതിനെതിരേ കേരളത്തിലും അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് മതമൗലികവാദികള്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ദല്‍ഹിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥിയായിരുന്ന ആയിഷ റെന്നയുടെ നേതൃത്വത്തില്‍ മലപ്പുറത്താണ് ദേശീയ പാത ഉപരോധിച്ചത്.  

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത യു.പി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കുന്നുമ്മലില്‍ ദേശീയപാത ആയിഷ റെന്നയും സംഘവും ഉപരോധിക്കുകായിരുന്നു. സമരത്തിനു നേരേ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചത്. പോലീസിനു നേരേ ആക്രമം ആരംഭിച്ചതോടെ ആയിഷ റെന്നയെ പോലീസ് അറസ്റ്റ് ചെയ്തു. ആയിഷയുടെ ഹിജാബില്‍ പോലീസ് പിടിച്ചുവലിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരേ സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുകായാണ് മതമൗലികവാദികള്‍. ദല്‍ഹി കലാപസമയത്ത് കലാപകാരിയെ പിന്നിലൊളിപ്പിച്ച് പോലീസിനോട് തര്‍ക്കിച്ച് ട്രോളുകളില്‍ നിറഞ്ഞ യുവതി കൂടിയാണ് ആയിഷ റെന്ന.

Facebook Post: https://www.facebook.com/100080823818097/videos/1155058055060700

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.