×
login
കേരളത്തിലെ കാടുകളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വരും; വനം വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനമാവും

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസുകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസംഘം വരുന്നതോടെ വനം വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാകും. ഉന്നതതല സംഘത്തിന്റെ ചുമതല ശ്രീജിത്തിന് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായി സംശയമുള്ള സാഹചര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.  

 ഇതിനിടെ, സംസ്ഥാനത്തുടനീളം നടന്ന മരംമുറി സംബന്ധിച്ച് അഞ്ച് ഡിഎഫ്ഒമാരുടെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റവന്യു വകുപ്പുണ്ടാക്കിയ കുരുക്കില്‍ അറിയാതെ ചെന്നുപെട്ട സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ കുടുക്കുന്ന സമീപനം ഈ സംഘത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, വനം വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥരെ കുടുക്കി ഉന്നതരെ രക്ഷിക്കുന്ന അന്വേഷണമാണ് സര്‍ക്കാരിനു വേണ്ടത്.

റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാവും നടക്കുക. ഇതില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെങ്കില്‍ പാസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവും. എന്നാല്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും മരം മുറിച്ചു കടത്താന്‍ പാസിനായി നല്‍കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാല്‍ അവര്‍ കുടുങ്ങാനിടയില്ല. തൃശൂര്‍ ഡിവിഷനില്‍ മച്ചാട് മാത്രമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്.  

പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ നിന്ന് വിരലിലെണ്ണാവുന്ന പാസുകളാണ് നല്‍കിയത്. പാസുകള്‍ നല്‍കുന്നതിലെ അപകടം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടു പോകാന്‍ കണ്ണടയ്ക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ അപേക്ഷ തന്നിട്ടുമില്ല, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്.

കൊറോണ കാലമായതിന്റെ പേരില്‍ പലയിടത്തും അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതുമില്ല. മരങ്ങള്‍ മുറിച്ച മാഫിയയാകട്ടെ, മുറിച്ച മരങ്ങളുടെ കുറ്റികള്‍ തീയിട്ടു നശിപ്പിച്ചു. കടത്തിയ തടികള്‍ രൂപമാറ്റം വരുത്തി. ചില ഡിവിഷനുകളില്‍ സ്വീകരിച്ച അപേക്ഷകള്‍ മാറ്റി ഉദ്യോഗസ്ഥര്‍ വേണ്ടപ്പെട്ടവരെ കൊണ്ട് പുതിയ അപേക്ഷകള്‍ വാങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം എത്തിയാല്‍ തന്നെയും ഇപ്പോള്‍ തയാറാക്കപ്പെട്ട 'അപേക്ഷകളിലെ' മരങ്ങള്‍ യഥാവിധി കാണുകയും മരം മുറിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. 

അതുകൊണ്ട് തന്നെ നിലവിലെ വിജിലന്‍സ് അന്വേഷണത്തിന് പാസുകളിലൂടെ നടന്ന കടത്തുകളും വനഭൂമിയില്‍ നിന്ന് ഇതിന്റെ മറവില്‍ മരങ്ങള്‍ നഷ്ടപ്പെട്ടുവോയെന്ന് പരിശോധിക്കാനും മാത്രമേ കഴിയൂ. കേരളത്തില്‍ നിന്ന് വിവാദ കാലയളവില്‍ എത്ര കോടിയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നു കണ്ടെത്തുക ദുഷ്‌കരമായിരിക്കും. പുതിയ ഉന്നതതല അന്വേഷണത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതിനാല്‍ പുതിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുക.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.